ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ
2021 - 2022 അധ്യയന വർഷത്തെ LSS പരീക്ഷയിൽ 8 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി.
2021-2022 സ്കൂളിന് അഭിമാന വർഷമാണ്.കാലിഡോസ്കോപ്പ് എഡ്യുക്കേഷൻ ചാനൽ സംസ്ഥാന തലത്തിൽ നടത്തിയ ചാന്ദ ദിന ക്വിസ് മത്സരത്തിൽ യു.പി.വിഭാഗത്തിൽ 4ാം സ്ഥാനം നേടിയത് 7-ാം ക്ലാസിലെ സരിഗ സതീഷ് ആണ്.
അമൃതോത്സവം - 2021
ചെങ്ങന്നൂർ ഉപജില്ലാ തല മത്സരത്തിൽ വാട്ടർ കളർ പെയിന്റിംഗിൽ അക്ഷയ് കൃഷ്ണ രണ്ടാം സ്ഥാനവും സ്വാതി. എസ്. കുമാർ ദേശഭക്തി ഗാനത്തിന് 3-ാം സ്ഥാനവും കരസ്ഥമാക്കി.
സി എച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസ് മത്സരത്തിൽ ഉപജില്ലയിൽ എൽ.പി വിഭാഗത്തിൽ സീത എസ് (ക്ലാസ് - 3), യു.പി.വിഭാഗത്തിൽ സഞ്ജയ് സുനിൽ (ക്ലാസ്-5 ) ഒന്നാമതെത്തി. ജില്ലാ തല മത്സരത്തിലും ഒന്നാം സ്ഥാനം നേടി സഞ്ജയ് സുനിൽ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തു.
.അമൃതോത്സവത്തിന്റെ ഭാഗമായി ആലാപഞ്ചായത്ത് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ 7-ാം ക്ലാസിലെ സരിഗ സതീഷും മുതിർന്നവരുടെ വിഭാഗത്തിൽ അമ്മ രജനിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ശാസ്ത്രരംഗം ഉപജില്ലാ തല മത്സരത്തിൽ ജീവചരിത്രക്കുറിപ്പ് രചനയിൽ അരവിന്ദ് ബിനു (ക്ലാസ് - 6) ഒന്നാം സ്ഥാനവും പ്രൊജക്ട് അവതരണത്തിൽ സരിഗ സതീഷ് രണ്ടാം സ്ഥാനവും 'വീട്ടിൽ ഒരു
പരീക്ഷണം' പ്രവർത്തനത്തിന് സ്വാതി. എസ്. കുമാറിന് രണ്ടാം സ്ഥാനവും പ്രാദേശിക ചരിത്ര രചനയിൽ സഞ്ജയ് സുനിലിന് രണ്ടാം സ്ഥാനവും ശാസ്ത്ര ലേഖനത്തിന് അമൃത അശോകിന് രണ്ടാം സ്ഥാനവും ലഭിച്ചു.
ജനയുഗം സഹപാഠി അറിവുത്സവത്തിൽ ചെങ്ങന്നൂർ ഉപജില്ലാ തല മത്സരത്തിൽ എൽ.പി.വിഭാഗത്തിൽ ശ്രുതി ലക്ഷ്മി.എസ്, മഹാദേവ് എം. എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
യു.പി വിഭാഗത്തിൽ ആവണി .എസ് , മാളവിക ശ്രീകുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ മാവേലിക്കര വിദ്യാഭ്യാസ ജില്ല ഊർജ്ജോത്സവത്തിൽ പ്രസംഗ മത്സരത്തിൽ സരിഗ സതീഷ് രണ്ടാം സ്ഥാനവും എൽ.പി.വിഭാഗം പെയിന്റിംഗ് മത്സരത്തിൽ ശ്രുതി ലക്ഷ്മി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ചു സാംസ്കാരിക വകുപ്പു സംഘടിപ്പിച്ച സബ് ജില്ല ക്വിസ് മത്സരത്തിൽ യു.പി.വിഭാഗത്തിൽ സരിഗ സതീഷ് ഒന്നാം സ്ഥാനം നേടി.