ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/എൻ്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ ഭൂമി

വൃത്തിയാക്കിടാം പരിസരമെല്ലാം,
വൃത്തിയാണിന്നു നമ്മുടെ ശക്തി
ശക്തമായ് മു-ന്നേറി ഒന്നിച്ചു നിൽക്കാം,
രോഗ ദുരിതമകറ്റാം
ലോക ദുരിതമകറ്റാം..
ശുദ്ധവായു ലഭിച്ചീടുവാൻ,
സസ്യങ്ങൾ നട്ടുവളർത്താം.
വെട്ടി മുറിക്കരുതേ നിങ്ങൾ-
വൃക്ഷത്തലപ്പുകൾ ഒന്നും
കുന്നുകൾ, കാടുകൾ,പുഴകളെയും
മണ്ണിട്ടു മൂടാതിരിക്കാം.....
ഭൂമിതൻ പച്ചപ്പ് വീണ്ടെടുക്കാം-
"ഹരിതകേരള"ത്തിലൂടെ.
'ജൈവവൈവിധ്യ ഉദ്യാന"ത്തെയെന്നും-
സംരക്ഷിച്ചീടണം നമ്മൾ.
ഒന്നായ് നമുക്കിന്നു മുന്നോട്ടുപോകാൻ-
ഉണ്ടേ അനേകം വഴികൾ .
കത്തിച്ചീടല്ലേ കരിയില ക്കൂട്ടത്തെ
അത് ദാഹജലം തരും മണ്ണിൽ
കണ്ടലിൻ കാടുകൾ വെച്ചുപിടിപ്പിച്ച്-
പ്രകൃതി സൗന്ദര്യം വീണ്ടെടുക്കാം...
പ്രകൃതിയോടുള്ള മനുഷ്യൻ്റെ ക്രൂരത
തട്ടിത്തെറിപ്പിച്ചു മാറ്റാൻ..
ഒത്തൊരുമിച്ചു പ്രയത്നിക്കാം
നാം നല്ലൊരു നാളേയ്ക്ക് വേണ്ടി-
നല്ലൊരു നാളേയ്ക്ക് വേണ്ടി.....

 

ആശീർവാദ്.ബി
5 A ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത