ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/പരിസ്ഥിതി , ശുചിത്വം , രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി , ശുചിത്വം , രോഗപ്രതിരോധം മനുഷ്യരാശിയുടെ നിലനിൽപ്പിന്

ഇന്ന് വളരെയധികം സാമൂഹിക പ്രതിബന്ധതയുള്ള വിഷയങ്ങളാണ് പരിസ്ഥിതി,

ശുചിത്വം, രോഗപ്രതിരോധം എന്നിവ. പ്രത്യേകിച്ച് ഈ വിഷയങ്ങൾ തമ്മിൽ ഒരു ബന്ധമുണ്ട് . എന്താണെന്നാൽ നമ്മുടെ ശുചിത്വമില്ലായ്മ കാരണം പ്രകൃതിയിൽ നിന്ന് രൂപപ്പെടുന്ന രോഗങ്ങൾ നമുക്ക് പിടിപെടുന്നു.ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ ആവശ്യവുമാണ് .
ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന വാസസ്ഥലങ്ങളെയും ചുറ്റുപാടുകളേയും നമുക്ക് പരിസ്ഥിതി എന്നു വിളിക്കാം. പ്രപഞ്ച പരിണാമത്തിലൂടുണ്ടായ ഭൂമിയിലെ മാറ്റങ്ങൾ അതായത് ജീവൻെറ സാന്നിദ്ധ്യം കടലും കരയും മലനിരകളും എല്ലാം തന്നെ ഭൂമിയെ വ്യത്യസ്തയാക്കി. കടലും കരയും മലനിരകളും കുളവും അങ്ങനെയുള്ള എല്ലാം ഉൾപ്പെടുന്ന പ്രകൃതിയെ ഇന്നൊന്നു നോക്കിയാൽ കാണാം പരിസ്ഥിതി വളരെയധികം മാറിയിരിക്കുന്നു പ്രകൃതിയുടെ മാറ്റങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിനെ ബാധിക്കുന്നു. എന്നാൽ തന്നെ നാം മനുഷ്യരുടെ ജീവിത ശൈലിയാണ് ഇതിനെല്ലാം കാരണം എന്നു കൂടി പറയാം. ജലം മലിനീകരിക്കുന്നു. വായു മലിനീകരിക്കുന്നു. കുന്നുകളും പാടങ്ങളും മറ്റും ഇടിച്ച് നികത്തി കെട്ടിടങ്ങൾ പണിയുന്നു മണൽ വാരി പുഴകളെ കൊല്ലുന്നു. എന്തിന് ഭൂമിയെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു. അതെ നാം മനുഷുർ തന്നെ.
" ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ'? ശ്രീ ഇഞ്ചക്കാട് ബാലചന്ദ്രൻ എഴുതിയ ഈ വരികൾ ആണ് നമ്മുടെ ഈ അവസ്ഥയ്ക്ക് അനുയോജ്യം പ്രകൃതി സമ്പത്ത് മുഴുവൻ ഇപ്പോൾ മുതലേ ഇല്ലാതാക്കി തുടങ്ങിയിരിക്കുന്നു ഇനി വരുന്ന തലമുറക്ക് ഇവിടെ ഈ പ്രകൃതിയിൽ സ്വസ്ഥമായി ജീവിക്കാൻ കഴിയുകയില്ല. ഗ്രാമീണവും ലളിതവുമായ ജീവിതത്തെ കൈവിട്ട് ആഡംബരവും പൊങ്ങച്ചവും നിറഞ്ഞ നഗരജീവിതത്തിലേക്ക് ഓടിക്കയറുകയാണ് ഇന്ന് മനുഷ്യർ അതിൽ നിന്നുണ്ടാകുന്ന വിപത്തുകളും വളരെ വലുതാണ് .
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഈ അവസ്ഥയിൽ ഏറ്റവും ഉത്തമം "താൻ കുഴിച്ച 'കുഴിയിൽ താൻ തന്നെ വീഴും' എന്ന ശൈലിയാണ് മനുഷ്യർ പ്രകൃതിയെ ദ്രോഹിക്കുമ്പോൾ പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് മാനവരാശിയുടെ അടിത്തറ വരെ നശിപ്പിക്കാൻ കഴിയും പശ്ചിമഘട്ടത്തെ അമിത ചൂഷണം ചെയ്യുന്നതിൻെറ പരിണിത ഫലമാണ് കഴിഞ്ഞ രണ്ട് വർഷമായി നമ്മുടെ കുഞ്ഞ് കേരളം അനുഭവിച്ച വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇത് ഒരു മുന്നറിയിപ്പാണ്
പ്രക്യതിയിലെ മിക്ക പ്രശ്നങ്ങൾക്കും കാരണം മനുഷ്യരുടെ ശുചിത്വമില്ലായ്മ തന്നെയാണ് . വ്യക്തി ശുചിത്വം ആരാഗ്യ ശുചിത്വം സാമൂഹിക ശുചിത്യം രാഷട്രീയ ശുചിത്വം ഇങ്ങനെ പലതരം ശുചിത്വങ്ങൾ ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നു ആദ്യമായി നാം ഓരോരുത്തരും പാലിക്കേണ്ടത് വ്യക്തി ശുചിത്വമാണ് . വ്യകതികൾ സ്വയമായി പാലിക്കേണ്ട ആരോഗ്യ ശീലങ്ങളുണ്ട് . ഇവ പാലിക്കുന്നതിലൂടെ നിരവധിരോഗങ്ങളെ തുരത്താൻ കഴിയും. യാത്രയും മറ്റും കഴിഞ്ഞ് വരുമ്പോഴോ വീട്ടിൽ നിൽക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് കൈകൾ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകുന്നതിലൂടെ ത്വക്ക് രോഗങ്ങൾ പകർച്ചപ്പനി തുടങ്ങി സാർസ് , കോവിഡ് വരെ പ്രതിരോധിക്കാം. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തൂവാലയോ കൈയ്യോ ഉപയോഗിച്ച് മറച്ച് പിടിക്കുന്നതിലൂടെ രോഗം പടരാനുള്ള സാധ്യത കുറയുന്നു ഇതെല്ലാം വ്യക്തി ശുചിത്വത്തിൻ്റെ ഭാഗങ്ങളാണ് . ശുചിത്വത്തിൽ മുഖ്യപങ്കുവഹിക്കുന്നത് ആരോഗ്യ ശുചിത്വമാണ് . വ്യക്തി ശുചിത്വം ഗൃഹ ശുചിത്വം പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻ്റെ മുഖ്യ ഘടകങ്ങൾ 90 ശതമാനം രോഗങ്ങൾക്കുമുള്ള കാരണം ആരോഗ്യ ശുചിത്വത്തിൻ്റെ പോരായ്മകൾ തന്നെയാണ് . വീടും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കന്നതാണ് പരിസര ശുചിത്വം. ഇതിൻ്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിച്ച് വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെ കൊതുക് പോലുള്ള ജീവികളുടെ വർദ്ധനവ് കുറയുകയും അതിനാൽ തന്നെ അതിൽ നിന്നുള്ള രോഗങ്ങളും കുറയുന്നു. ഒരു പ്രദേശത്തെ ഓരോരുത്തരും ഡ്രൈഡേ ആചരിക്കുമ്പോൾ അവർക്ക് ഒന്നിച്ച് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഇപ്പോൾ നാം മനസ്സിലാക്കുന്നു എന്താണെനാൽ നമുക്ക് ഉണ്ടാകുന്ന രോഗങ്ങളിൽ മിക്കതിനേയും ശുചിത്വത്തിലൂടെ പ്രതിരോധിക്കാം എന്ന് .
ശരീരത്തിൻ്റെയോ മനസ്സിൻ്റെ യോ അനാരോഗ്യകരമായ അവസ്ഥയാണ് രോഗം എന്ന് വിശേഷിപ്പിക്കുന്നത് . നമുക്ക് പിടിപെടുന്ന രോഗത്തെ പ്രതിരോധിക്കുമ്പോൾ മാത്രമേ നാം ആ രോഗത്തിൽ നിന്ന് മുക്തരാകുകയുള്ളൂ. ഈ പ്രക്രിയയാണ് രോഗ പ്രതിരോധം എന്നത് . രോഗ പ്രതിരോധശേഷി രണ്ട് തരത്തിലാണ് ചിലർക്ക് ജന്മനാ രോഗ പ്രതിരോധ ശേഷി ഉണ്ടാകും. എന്നാൽ മറ്റു ചിലർക്ക് ഇത് ഉണ്ടാകുകയില്ല അവർക്ക് വാക്സിനോ മറ്റോ നൽകി കൃത്രിമ രോഗ പ്രതിരോധശേഷി ഉണ്ടാക്കി എടുക്കുന്നു. മുൻപ് പറഞ്ഞത് പോലെ തന്നെ രോഗ പ്രതിരോധത്തിന് ഏറ്റവും ആവശ്യം ശുചിത്വം തന്നെയാണ് . ഇനി ഇന്നത്തെ അവസ്ഥ നോക്കിയാൽ'.....
നമുക്ക് എന്തു പറ്റി? നമ്മുടെ ഭൂമിക്കോ? അതിനുള്ള ഉത്തരം നാമോരുത്തർക്കും അറിയാം. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിൻ്റെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന് നമ്മുടെ ഭൂമി . ഭൂമിയെ ഒരറ്റത്തു നിന്നും കൊറോണ എന്ന ഭീകരൻ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു. രോഗ പ്രതിരോധം വളരെ അവശ്യമായ ഒരു നിർണ്ണായക ഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത് . കോളറ, പ്ലേഗ് , എയ്ഡ്സ് വസൂരി ,പകർച്ചപ്പനി, അങ്ങനെ മാനവരാശിയുടെ ചരിത്രത്തിൽ ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ അതിഭീകര മഹാമാരികൾ 1500 വർഷങ്ങൾക്ക് മുൻപ് അതായത് ശാസ്ത്രം പുരോഗമിക്കാത്ത കാലത്ത് 50 ദശലക്ഷത്തോളം ആൾക്കാരെ കൊന്നൊടുക്കിയ ലോകത്തെ പിടിച്ച് കുലുക്കിയ പ്ലേഗ് , 1817-ൽ ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവൻ വാങ്ങിക്കൊണ്ട് പോയ കോളറ പിന്നെ ഫ്ളൂ രോഗങ്ങൾ .. ഇതൊന്നും മനുഷ്യർ ഒരിക്കലും മറക്കാത്ത സംഭവങ്ങളാണ് . ഇന്നിതാ വീണ്ടും വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത് . കൊറോണവൈറസിൻ്റെ പിടിക്കുള്ളിൽ ഞെരിക്കപ്പെട്ട് ഒട്ടനവധി ജീവനുകൾ പൊലിഞ്ഞു പോയി. ചൈനയിലാണ് തുടക്കമിട്ടത് . എങ്കിലും ഇറ്റയിലും സ്പെയിനിലുമാണ് പെട്ടെന്ന് രോഗികൾ കൂടിയത് . ജർമ്മനിയിലും യു എസ് . എയിലും പ്രത്യേകിച്ച് ന്യൂയോർക്ക് തുടങ്ങിയ എല്ലാ രാജ്യങ്ങളും അതീവ ജാഗ്രതയിലാണ് . ഫ്രാൻസിന്റെ സ്ഥിതിയും അതീവ ഗുരുതരം തന്നെ. കേരളത്തിലല്ല ഇന്ത്യയല്ല ലോകം മുഴുവൻ കോവിഡ് 19(covid virus disease 2019) എന്ന രോഗം പടർന്നു പിടിച്ചിരിക്കുന്നു. ലോകത്താകെ 20 ലക്ഷത്തിലേറെ രോഗബാധിതർ. ഒരു ലക്ഷത്തി പതിനായിരം കടന്ന് മരണം എന്നാൽ ആ കെയുള്ള ആശ്വാസം 4 ലക്ഷത്തിലേപ്പെർ രോഗമുക്തരായി എന്നുള്ളതാണ് . ഇന്നും നമ്മെ അതിശയിപ്പിക്കുന്നത് Us -ൽ മാത്രം 5 ലക്ഷം രോഗികൾ എന്നതാണ് .24 മണിക്കൂറിൽ 2000 പേർ മരിക്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുന്നു യു.എസ് . ഇനി ഇന്ത്യ നാമെന്നും കടപ്പെട്ടിരിക്കേണ്ട ആരോഗ്യ പ്രവർത്തകരും ഗവൺമെൻറും ഉണർന്ന് പ്രവർത്തിക്കുന്നതിൻ്റെ ഫലമായി ഒരു പരിധി വരെ രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുണ്ട് . ലോക് ഡൗൺ പോലുള്ള നിയന്ത്രണങ്ങളിൽ ജനങ്ങൾക്ക് നിരവധി അസൗകര്യങ്ങൾ നേരിടേണ്ടി വന്നെങ്കിലും നല്ല ഒരു ആരോഗ്യ സംസ്ക്കാരത്തിന് വേണ്ടിയാണ് എന്ന നിലയിൽ ഓരോ ഇന്ത്യൻ പൗരനും അത് പാലിച്ച് മുന്നോട്ട് പോകുകയാണ് ചെയ്യുന്നത് . കൊറോണ വൈറസ് എന്ന മഹാമാരിയെ നിർമ്മാർജ്ജനം ചെയ്യാൻ ശേഷിയുള്ള രാജ്യമാണ് ഇന്ത്യ എന്ന് ലോകാരോഗ്യ സംഘടന(WHO) പറഞ്ഞതിനാൽ ഓരോ ഭാരതീയനും ഇന്ന് വളരെയധികം അഭിമാനിക്കുന്നു. കൂടാതെ കൊറോണയ്ക്കെതിരായുള്ള വാക്സിനായി മലേറിയ വാക്സിൻ ഉപയോഗിക്കുന്നു. Hydroxi chloroquin ഉപയോഗിക്കുന്ന സാഹചര്യത്തിൽ, ഈ വാക്സിനുകൾ ഇന്ത്യയാണ് മറ്റു രാജ്യങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നത് . ഇതിലും നാം വളരെയധികം സന്തോഷത്തിലാണ് . രാജ്യത്ത് കോവിഡ് ബാധിതർ 9000 ൽ ഏറെയാണ് . ഇതിൽ തന്നെ 700 ലേറെപ്പേർ രോഗമുക്കരായി എന്നാൽ മരണം 300 കടന്നു. കേരളവും നല്ല ജാഗ്രത തുടരുകയാണ് . മുൻപ് ഉണ്ടായിരുന്ന രോഗികളുടെ എണ്ണത്തിൽ നല്ല കുറവ് ഇന്ന് കാണുന്നുണ്ട് .
മഹാപ്രളയത്തിൽ ഒന്നിച്ച് നിന്നവരാണ് നാം ഈ മഹാമാരിയിൽ നമുക്ക് അങ്ങനെ തന്നെ തുടരാം ആരോഗ്യ പ്രവർത്തകർക്കും ജീവൻ പൊലിഞ്ഞ് പോയ ഡോക്ടേഴ്സിനും ഒരായിരം സല്യൂട്ട് .

ശ്രീബാല.വി.എസ്
7G ഗവ.യു.പി.എസ് . വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം