ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/അക്ഷരവൃക്ഷം/എൻെറ മരം

Schoolwiki സംരംഭത്തിൽ നിന്ന്
എൻെറ മരം

എൻ കൊച്ചു വീടിൻെറ തെക്കേ അരികിൽ
ഒരോമന തൈമാവ് നട്ടു ഞാൻ
വെള്ളമൊഴിച്ചു വളമിട്ടു ഞാനവൾ-
ക്കമ്മിണി എന്നൊരു പേരിട്ടു.
ഓരിലയീരില മൂവിലയങ്ങനെ
നാൾക്കുനാളാ തൈവളർന്നു വന്നു.
അമ്പരം നോക്കിയാക്കൂമ്പുകൾ
നിൽക്കുന്നതന്ത രംഗത്തിൽ പ്രതീക്ഷയാകാം
എന്നോളമെത്തിയ മഞ്ചാടി കാണുവാൻ
എന്തൊരു കൗതുകം ആയിരുന്നു.
പച്ച ഇലകൾ നിരഞ്ഞൊരാ ശാഖകൾ
കൊച്ചിളം കാറ്റിലും നൃത്തമാടി.
കാലം കടന്നു പോയിന്നെൻെറ അമ്മിണി
ആരാമ സൗന്ദര്യ ധാമമായി
ആശ്വാസധാരയായേവർക്കുമിന്നവൾ
ആകാശമോളം വളർന്നു നിൽപ്പൂ
കുഞ്ഞിക്കിളികൾക്കു കൂടുവയ്ക്കാനവൾ
തൻമടിത്തട്ടിലിടം കൊടുത്തു.
തൂവിരൽ തുമ്പൊന്നു നീട്ടിക്കൊടുത്തവൾ
തുമ്പിയമ്മക്കൊരു മുട്ടയിടാൻ
വേനൽപ്പകലിൽ തളർന്നുവരുന്നവർ-
ക്കേവർക്കുമത്തണൽ ആനന്ദമായ്
സുലഭമായി അവൾ ഒഴുക്കീടുന്ന പ്രാണവായു നിത്യം നുകർന്നുകൊണ്ടവളെ
മുറിയ്ക്കുവാൻ മഴുവെടുക്കുന്നുവോ നീചജന്മം.
ഇവളെൻെറ നാടിനൊരഴകാണ് കുളിരാണ്.
ഇവളെൻെറയാരാമ സുകൃതമാണ്.
മരണവക്കോളമെത്തിയ പ്രകൃതിയ്ക്ക്
തണലേകി താങ്ങായി മരച്ചില്ലകൾ
ഇക്കുലമൊടുക്കുവാൻ ഉയരും
കരങ്ങളോടരുതെന്നുരയ്ക്കുവാൻ
ഈ ജനതയുണരണം.
 

അബി എ
4 ഗവ.യു.പി.എസ്സ്.ആനത്തലവട്ടം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത