ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ ശുചിത്വം-പരിസ്ഥിതി-രോഗപ്രതിരോധം
ശുചിത്വം-പരിസ്ഥിതി-രോഗപ്രതിരോധം
ഇന്ന് പരിസ്ഥിതി എന്ന വാക്ക് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.മനുഷ്യൻ വികസനമെന്ന് അഭിനയിച്ച് പ്രകൃതിയെ അതിന്റെ തനിമയെ ,ഉന്മൂലനം ചെയ്യുന്നു.ഇന്ന് ലോകത്തുളള മനുഷ്യർമുഴുവനും പരിസ്ഥിതിനശീകരണത്തിനെതിരെ മുറവിളി കൂട്ടുന്നു. അതേ മാനവൻ തന്നെ ഉപഭോഗസംസ്കാരത്തിൻ പിറകെ പാഞ്ഞ് പരിസ്ഥിതിയുടെ സംതുലിതാവസ്ഥ തകിടം മറിക്കുന്നു.സ്വാർത്ഥമോഹിയായ മാനവൻ നിലം നികത്തിയും, മണലൂറ്റിയും,വനനശീകരണം നടത്തിയും, സഹജീവികളെ കൊന്നൊടുക്കിയും, വ്യാവസായികവത്കരണത്തിലൂടെ വിഷലിപ്തമായ പുക പുറന്തളളി അന്തരീക്ഷമലിനീകരണത്തിലൂടെ ഓസോൺ പാളിയെ നശിപ്പിച്ചും പരിസ്ഥിതിയെ കൊല്ലുന്നു. നമ്മുടെ ആവിശ്യങ്ങൾ നിറവേറ്റാൻ ഉളളതെല്ലാം ഈ ഭൂമിയിൽ ഉണ്ട് എന്നാൽ നമ്മുടെ അത്യാഗ്രഹങ്ങൾ നിറവേറ്റാൻ ഉളളത് ഇല്ല. ഇത് മനസ്സിലാക്കി നിസ്വാർത്ഥ ഭാവനയോടുകൂടി പരിസ്ഥിതിയെ സംരക്ഷിക്കണം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം