ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് പരിസ്ഥിതി ക്ലബ്ബ്. ശ്രീമതി രജിന ടീച്ചറാണ് പരിസ്ഥിതി ക്ലബ് കൺവീനർ. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഊട്ടിയുറപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു.
ഉപന്യാസ രചന മത്സരം
എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കുകളുടെ അമിതമായ ഉപയോഗം കുറക്കുന്നതിനായി കുട്ടികളെ ബോധവത്കരിക്കുകയും "പ്ലാസ്റ്റിക് രഹിത ഭാവി "എന്ന വിഷയത്തിൽ ഉപന്യാസ രചന മത്സരം നടത്തുകയും ചെയ്തു. വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനും ബോധവത്കരണം നടത്തി. ദേശീയ പക്ഷിനിരീക്ഷണദിനവുമായി ബന്ധപ്പെട്ട് പക്ഷിനിരീക്ഷണഫോട്ടോഗ്രാഫി മത്സരം നടത്തി. വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും മികച്ച രീതിയിലുള്ള പങ്കാളിത്തമുണ്ടായിരുന്നു.
പോസ്റ്റർ രചന മത്സരം
കോവിഡ്കാലത്തു പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ശുചിത്വത്തിനുള്ള പ്രാധാന്യത്തെകുറിച്ചും സ്കൂൾ കൗൺസിലർ കുട്ടികൾക്ക് നിർദേശം നൽകി. നാം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ "വായു മലിനീകരണം "എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. കുട്ടികൾ സജീവമായി പങ്കെടുത്തു.. 3-12-2019 വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പുളിഞ്ഞാൽ ബാണാസുര ചിറപ്പുല്ല് ചോലവനത്തിലേക്ക് സംഘടിപ്പിച്ച ഹിൽ ട്രക്കിംഗ് കേരള വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ മംഗലശ്ശേരി വന സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് ട്രക്കിംഗ് സംഘടിപ്പിച്ചത്
പ്രകൃതി പഠനയാത്ര
വെള്ളമുണ്ട: പരിസ്ഥിതി സൗഹൃദ മനോഭാവം വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവുമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തേറ്റമല പാരിസൺ എസ്റ്റേറ്റിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ നിന്ന് യാത്ര ആരംഭിച്ചു. സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ നൂറ്റി ഇരുപതോളം വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഗ്രീൻ ലവേഴ്സ് ഫോറം പ്രവർത്തകരും പഠനയാത്രയിൽ പങ്കെടുത്തു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ: പ്രേം പ്രകാശ് അധ്യക്ഷനായിരുന്നു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: സുധ പി.കെ വിദ്യാർത്ഥികൾക്ക് പ്രകൃതിസംരക്ഷണ സന്ദേശം നൽകി. ശ്രീ അബ്ദുൾ സലാം സ്വാഗതമാശംസിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ: ടി.കെ മമ്മൂട്ടി , ശ്രീ ഐ. സി ജോസ് എന്നിവർ ആശംസകളർപ്പിച്ചു. അധ്യാപകരായ ശുഭാമണി ടീച്ചർ, ഹസീസ് പി , പ്രസാദ് വി കെ ,സുഷമ കെ ,സഫിയ ടി ,അബ്ദുൾ ജലീൽ ,കാസിം മാസ്റ്റർ ,ബഷീർ മാസ്റ്റർ ,ഡെയ്സി ടീച്ചർ, ഷീജ നാപ്പള്ളി, ജിജി ടീച്ചർ, ഷാഹിന ബി. ടി , ഷിൽജ കെ വി, ഉഷ കെ.എൻ എന്നിവർ നേതൃത്വം നൽകി
പ്രകൃതിപഠനയാത്ര -മക്കിയാട് പെരിഞ്ചേരിമല
10-7-2017വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മക്കിയാട് പെരിഞ്ചേരിമലയിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. സ്കൂളിലെ സയൻസ് ക്ലബ് അംഗങ്ങളായ 153 വിദ്യാർത്ഥികളും 12 അധ്യാപകരും മാനന്തവാടി പഴശ്ശി ലൈബ്രറി ഗ്രീൻ ലവേഴ്സ് ഫോറം പ്രവർത്തകരും യാത്രയിൽ പങ്കെടുത്തു. "വനമെവിടെ,, പുഴയെവിടെ, മഴയെവിടെ " എന്ന ആപ്തവാക്യവുമായാണ് വിദ്യാർത്ഥികൾ മല കയറിയത്. ഇടയ്ക്ക് പെയ്ത ചാറ്റൽ മഴ വിദ്യാർത്ഥികൾക്ക് നവോൻമേഷം നൽകി.
ശനിയാഴ്ച രാവിലെ 10 മണിക്ക് മക്കിയാട് ടൗണിൽ നിന്ന് യാത്ര ആരംഭിച്ചു. ബഹു: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: കുര്യാക്കോസ് കെ.എ. യാത്ര ഉദ്ഘാടനം ചെയ്ത് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. മഴയും പുഴയും കാടും കാട്ടരുവികളും ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കുന്ന ഒരു തലമുറയ്കുമാത്രമേ ഈ ഭൂമിയിൽ നിലനിൽപുള്ളൂ. ആയതിനാൽ പരിസ്ഥിതി സംരക്ഷണത്തിന് ഏവരും മുന്നിട്ടിറങ്ങണം. ഉദ്ഘാടകൻ ഉദ്ബോധിപ്പിച്ചു.
സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ: ടി.നാസർ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്: ശ്രീമതി സുധ പി.കെ, മക്കിയാട് ഡെ: ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ശ്രീ: സെയ്തലവി, ശ്രീ: പ്രേം പ്രകാശ്, സുരേഷ് കെ.കെ ,അബ്ദുൾ സലാം, പ്രസാദ് വി കെ, നാസർ .സി ,തുടങ്ങിയവർ ആശംസകളർപ്പിച്ചു.
സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് സീനിയർ റിസർച്ച് ഓഫീസർ ശ്രീ: സുധീഷ്, സന്ദേശം നൽകി. മലയടിവാരത്ത് കുട്ടികൾക്ക് നാടൻ ലഘു ഭക്ഷണം ഒരുക്കിയിരുന്നു.
ചിത്രശാല

|
















































