Schoolwiki സംരംഭത്തിൽ നിന്ന്
മുന്നേറാം, കരുതലോടെ
അറിയുകില്ല,ആർക്കും അറിയുകില്ല
അവനെയാരും ഇതുവരെ കണ്ടതില്ല
എവിടെന്ന് വന്നെന്നോ? എവിടെ
മുളച്ചെന്നോ? എവിടെ എരിഞ്ഞടങ്ങു-
മെന്നോ ആർക്കുമറിയില്ല.
പ്രകൃതി ഭാവഭേദങ്ങളെന്ന പോലെ,
ക്ഷണികമായ്വന്നെത്തിച്ചേർന്നൊരതിഥി
എങ്ങിനെ വന്നെന്നോ, എന്തിനായ്
വന്നെന്നോ ഇന്ന് വിഷയമല്ല.
പക്ഷേ നാമൊന്നോർക്കണം,
കൈകൾ കഴുകാതെ, ശുചിയാക്കിടാതെ
വിലസി നടന്നാലോ, കൂടെ പോന്നിടും
ഈ വൈറസുകളും മറ്റ് വ്യാധികളും
അതിനൊരോർമ്മപ്പെടുത്തലോ
ഈ അതിഥി?
പ്രകൃതിയെ നോക്കിടാതെ
മത്സരിച്ചീടുന്നു നാം സ്വാർഥമായി
ചൂഷണം ചെയ്തമ്മതൻ
ശ്വാസത്തിൻ അവസാനവായുവും
വലിച്ചെടുക്കുന്നു നാം.
അറിഞ്ഞതില്ല, ഇതിൻ
പരിണതഫലങ്ങൾ, അല്ല
അറിഞ്ഞിട്ടും അറിഞ്ഞതായ്
ഭാവിച്ചതില്ല നാം.
പ്രളയമായ്, മഹാമാരിയായ്
നമ്മെ പിന്തുടർന്നിടും ഈ
മഹാദുരിതങ്ങൾക്കെന്തു പരിഹാര -
മെന്നു ചിന്തിപ്പതിന്നു നാം.
ഇതിനു കാരണം നാം
തന്നെയെന്ന് ആരറിവൂ?
ശുചിത്വമാണ്, വ്യക്തി ശുചിത്വവും
പരിസര ശുചിത്വവുമാണ്
നല്ല നാളേയ്ക്കായി ആവശ്യം.
സോപ്പിനാൽ വൃത്തിയായ്
കൈകൾ കഴുകീടാം.
വൃത്തിയേതുമില്ലാതെ കാടുകേറി -
ക്കിടക്കുന്ന വീടിൻ പരിസര -
മൊന്നു വൃത്തിയാക്കിടാം.
കൊതുകിനെയും മറ്റും
തുരത്തീടുന്നതിനായ്
ഒത്തൊരുമിച്ച് പരിശ്രമിച്ചീടാം. രോഗപ്രതിരോധശേഷി കൂട്ടിടാം.
ഫലങ്ങളും പച്ചക്കറികളും തിന്നിടാം.
കരുതലിനൊപ്പം കരുതിടാം പ്രകൃതിയെ
വികസനത്തിനൊപ്പം മരങ്ങളും നട്ടിടാം.
ഹരിതാഭമാക്കിടാം നമ്മുടെ ഭൂമിയെ
ഓരോ നിമിഷവും കരുതലിൽ നീങ്ങിടാം.
സനേഹത്തിൻ വിശ്വമായയിൽ, സേവനത്താൽ
എല്ലാറ്റിനേം കൂട്ടിയിണക്കിടാം.
കരുതലായി മാറിടാം, മുന്നേറിടാം
ഒത്തൊരുമിച്ചു പ്രവർത്തിച്ചിടാം.
പ്രതിരോധിച്ചിടാം, അതിജീവിച്ചിടാം
കൊറോണയെന്ന മഹാമാരിയെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത
|