ഇന്നീ നാടിൻ വെളിച്ചമെല്ലാം
ഇരുൾമൂടി മണ്ണിൽ തളച്ചതാവാം.
മഴമാറി വേനൽ കടന്നുവന്നു,
കുഞ്ഞുതുമ്പികൾ പാറി പറന്നകന്നു
കാലംമാറി കനവുമാറി,
മനുഷ്യനോ പകയുടെ വിത്തെറിഞ്ഞു.
ആ മഹാമാരിയോ വന്നടുത്തു,
കലിതുള്ളിനിൽക്കുമാ മഹാവിപത്ത്.
കേരളജനത നടുങ്ങി നിന്നു,
ആരോഗ്യപ്രവർത്തകർ നാടിൻരക്ഷയായി
ജ്വാല പടർന്നാളിക്കത്തുന്ന നേരം
കേരളജനത ഒത്തുനിന്നു
അതിജീവനത്തിന്റെ നാളുകളിൽ
മനുഷ്യനോ വീടിന്നകത്തിരുന്നു
ആ മഹാമാരിയെ പൊരുതിനീക്കാൻ
ശുചിത്വവും കൂടെ കൂട്ടിടേണം
ഒരുമീറ്റർ അകലം പാലിക്കേണം
ഈ മഹാമാരിയെ ചെറുത്തിടേണ്ടേ?