ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/അക്ഷരവൃക്ഷം/നാം അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നാം അതിജീവിക്കും      

ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു ആദ്യമായി പ്രത്യക്ഷമാവുകയും തുടർന്ന് ലോകമാകെ വ്യാപിക്കുകയും ചെയ്ത കൊറോണ എന്ന മഹാമാരിക്ക് മുൻപിൽ അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങൾ പകച്ചു നിന്നപ്പോൾ കൃത്യമായ സുരക്ഷാ സംവിധാനങ്ങളും രോഗപ്രതിരോധ മാർഗ്ഗങ്ങളും അവലംബിച്ചുകൊണ്ട് നമ്മുടെ രാജ്യം ഈ മഹാമാരിയെ വലിയ രീതിയിൽ ചെറുത്തുനിന്നു.കേന്ദ്ര സംസ്ഥാന സർക്കാരുകളും ആരോഗ്യപ്രവർത്തകരും ചേർന്നു ഒരുപോലെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് നമ്മുടെ രാജ്യത്ത് ഈ രോഗം വലിയ വിനാശങ്ങൾക്ക് കാരണമാകാതിരിക്കുന്നത്

                                    ഇന്ത്യയിൽ ആദ്യം ഈ മഹാമാരി സ്ഥിരീകരിച്ചതു കേരളത്തിലാണ് എന്നാൽ കേരളം സർക്കാറിന്റെ നിർദേശം അനുസരിച്ച് ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ ,കളക്ടറേറ്റ് ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ വകുപ്പ് അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനകൾ അടക്കം ഈ നാട് ഒറ്റകെട്ടായി നടത്തുന്ന പ്രവർത്തന ഫലമായി കേരളത്തിൽ ഈ മഹാമാരിയെ പിടിച്ചു കെട്ടാൻ കഴിഞ്ഞു.കേരളജനതയും ഈ നിയന്ത്രണങ്ങളിൽ പൂർണമായും സഹകരിച്ചു . കോവിഡ്19 പ്രതിരോധനത്തിന് കേരളം നടത്തുന്ന പ്രവർത്തനങ്ങളെ രാജ്യം മാത്രമല്ല, ലോകവും മാതൃകയാക്കുകയാണ് . നമുക്ക് ഒന്നിച്ചു നിൽക്കാം, ഈ മഹാമാരിയെ തുരത്താം.ഇന്ത്യാക്കാരനായതിൽ അതിലുപരി മലയാളിയായതിൽ നമുക്ക് അഭിമാനിക്കാം
ശ്രീലക്ഷ്മി സന്തോഷ്
5A ഗവ.ട്രൈബൽ ഹൈസ്കൂൾ,കട്ടച്ചിറ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം