ഗവ.കെ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/കൊറോണ വ്യാപനം - ലോക് ഡൗണും അവധിക്കാലവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വ്യാപനം - ലോക് ഡൗണും അവധിക്കാലവും

ഞങ്ങളുടെ ഈ വർഷത്തെ അവധിക്കാലം കൊറോണ രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള ലോക് ഡൗണിൽ ഉൾപ്പെട്ടു.ചൈനയിലെ വുഹാൻ നഗരത്തിലാണ് വൈറസ് ബാധയുടെ ഉദ്ഭവം. മാർച്ച് 11ന് കൊറോണ (കോവിഡ്- 19 ) മഹാമാരിയായി പ്രഖ്യാപിച്ചു. വാക്സിനോ പ്രതിരോധ മരുന്നോകണ്ടു പിടിച്ചിട്ടില്ലാത്ത ഈ മഹാമാരിയുടെ വ്യാപനം തടയാനായി മാർച്ച് 22 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ജനതാ കർഫ്യുവും മാർച്ച് 23ന് അർധരാത്രി മുതൽ ലോക് ഡൗൺപ്രഖ്യാപിച്ചു. കർശന നിയന്ത്രണം വന്നതോടെ റോഡ്, റെയിൽ, വ്യോമഗതാഗതം നിലച്ചു. ആദ്യ ദിവസങ്ങൾ വളരെ അധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടു.യാത്രകൾ പോകുന്നതിനും, നാട്ടിൽ പോകുന്നതിനും കൂട്ടുകാരുമായി കളികളിൽ ഏർപ്പെടുന്നതിനും കഴിയാതെ വന്നപ്പോൾ വളരെ വിഷമം തോന്നി. എന്നാൽ സാവധാനം ആ നിയന്ത്രണങ്ങളിലേക്ക് ഒതുങ്ങി കൂടി.എന്റെ വലിയൊരു ഹോബിയാണ് കഥാപുസ്തകവായന. അതിനു കൂടുതൽ സമയം കിട്ടി.ബാലരമയും ബാലരമ അമർ ചിത്രകഥയും ധാരാളം വായിച്ചു.ദിവസവും പത്രവായന ശീലമായി മാറി.എനിക്ക് ചെസ് കളിക്കാൻ വളരെ അധി- ക്ഇഷ്ടമാണ്.ഇപ്പോൾ 5 ദിവസം ഓരോ മണികൂർ വീതമയുള്ള ഓൺലൈൻ ചെസ് മത്സരത്തിൽ പങ്കെടുക്കാറുമുണ്ട്. പിന്നെ എല്ലാവരും ഒരുമിച്ചിരുന്ന് കളികളിൽ ഏർപ്പെടുമ്പോൾ സന്തോഷം തോന്നും. അമ്മയെ അടുക്കളയിൽ സഹായിക്കാറുമുണ്ട്; അച്ഛനെ വെള്ളം നനയ്ക്കാനും വസ്ത്രങ്ങൾ അടുക്കി വയ്യ്ക്കാനും സഹായിക്കാറുണ്ട്. പയർ,ചീര തുടങ്ങിയ കൃഷി ചെയ്യേണ്ട സമയമാണല്ലോ. വിത്ത് നടുന്നതിന് വേണ്ട മണ്ണു നിറയ്ക്കുന്നതിന് സഹായിച്ചു ചെറിയ പയറു ചെടികൾ മുളച്ച് കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നുന്നു .പേപ്പർ ബാഗ്, മാസ്ക് എന്നീ വസ്തുക്കളും ഈ സമയത്ത് നിർമിച്ചു.

കൂട്ടുകാരെ നമുക്കീ മഹാമാരിയെ തടുക്കാൻ നാം ഓരോത്തർക്കും വീട്ടിലിരിക്കാം, സമൂഹ അകലം പാലിക്കാം. അതിലൂടെ നാടിനൊപ്പം നമുക്കൊരുമിച്ച് കൈകോർക്കാം.

ആദിത്യ മഹേശ്വർ ബി വി
3 ഗവൺമെന്റ് കെ വി എൽ പി എസ് മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം