ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വത്തിലൂടെ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വത്തിലൂടെ രോഗപ്രതിരോധം

നമ്മുടെ നാടിനെ ബാധിച്ച ഒരു മഹാമാരിയാണ് കൊറോണ എന്ന രോഗം. ഇതിന് മുൻപ് നമ്മെ ബാധിച്ച മറ്റൊരു രോഗമാണ് നിപ്പ. ഇവയെല്ലാം പരിസര ശുചിത്വവും വ്യക്തിശുചിത്വവും ഇല്ലായ്മയിൽ നിന്നും മറ്റുള്ളവരിലേക്ക് പകർന്ന രോഗങ്ങളാണ്‌. മണ്ണ്, വായു, ജലം എന്നിവ മലിനമാക്കുന്നതിൽ മനുഷ്യൻ വൻ പങ്ക് വഹിച്ചു. അലക്ഷ്യമായി വലിച്ചെറിയുന്ന ചപ്പുചവറിലൂടെയും വ്യക്തി ശുചിത്വം ഇല്ലായ്മയിലൂടെയും രോഗങ്ങൾ പകർന്നു കൊണ്ടിരിക്കുന്നു. നാം കത്തിക്കുന്ന പ്ലാസ്റ്റിക്കുകളിൽ നിന്നും പുറത്തു വരുന്ന വിഷവാതകങ്ങൾ ശ്വസിച്ച് ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നു. കൂടാതെ മറ്റ് ജീവിവർഗ്ഗങ്ങളേയും ഇത് പ്രതികൂലമായി ബാധിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കുകയും നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കന്നതിലൂടെയും വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെയും രോഗങ്ങളെ നമുക്ക് അകറ്റി നിർത്താം. നമുക്ക് ഒന്നായി അതിനുവേണ്ടി പരിശ്രമിക്കാം.

നിവേദ്യ എ
1 B ഗവ.എൽ പി എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം