കൊടിയ ദുരന്തം എത്തിപ്പോയി
മരണം ഏറെ തീർച്ചയായി
ശുചിത്വം ഏറെ പാലിക്കാം
ഒരു മുഴം മുമ്പേ....
ഹാൻഡ് വാഷും സോപ്പുമിട്ട്
കൈകൾ കഴുകാം,
കൊറോണയെ തുരത്താം നമുക്ക്
കൊറോണയെ തുരത്താം.
തുമ്മാനും ചുമക്കാനും തൂവാല വേണം,
നാട്ടിലിറങ്ങാൻ മാസ്കുകൾ വേണം,
അകലേക്ക് മാറി നില്ക്കാം നമുക്ക്
അകലേക്ക് മാറി നില്ക്കാം....
അഭിവാദന രീതി പിന്തുടരേണ്ട
അത് വേഗം രോഗം വരുത്തി വയ്ക്കും.
ശുചിത്വം ഏറെ പാലിക്കാം
കൊറോണയെ തുരത്താം....