തുരത്തിടാം തുരത്തിടാം
കൊറോണയെ തുരത്തിടാം (2)
കൈകഴുകി മാസ്കു്വച്ച്
കൊറോണയെ തുരത്തിടാം
(തുരത്തിടാം..)
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല നമ്മൾ കരുതേണം
ഇടയ്ക്കിടയ്ക്ക് കൈ കഴുകി
കൊറോണയെ തുരത്തിടാം
(തുരത്തിടാം..)
തമ്മിൽ തമ്മിൽ നമ്മൾ തമ്മിൽ
അകലവും പാലിച്ചിടാം
പുറത്തുനിന്നു വന്നവർ
കുറച്ചുനാൾ അകത്തിരിക്കൂ
കൂട്ടംകൂടി നിൽക്കരുത്
പുറത്തുപോയി കറങ്ങരുത്
(തുരത്തിടാം..)
ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ
ഒത്തുചേർന്നു പാലിച്ചിടാം
പനിയും ചുമയും വന്നുവെന്നാൽ
ആശുപത്രിയിൽ പോയിടാം
പേടിമാറ്റി ജാഗ്രതയോടെ
നാടിനായി പോരാടിടാം
(തുരത്തിടാം..)