ലോകം മുഴുവൻ ഭീതി പരത്തി
കോവിഡ് രോഗം പടരുന്നു .
പാവം മനുഷ്യ൪ അനവധി എണ്ണം
ദിവസം തോറും മരിക്കുന്നു.
കളികളുമില്ല കുട്ടരുമില്ല
ലോക്ഡൗണായി തുടരുന്നു.
കരുണതൻ കൈകൾ നമ്മൾക്കെല്ലാം
രോഗമുക്തി പകരുന്നു.
പ്രകൃതിയെ വെല്ലവിളിച്ചിട്ടോ
ഭൂമിയെ നമ്മൾ മറന്നിട്ടോ
ഉത്തരമില്ലാചോദ്യങ്ങൾ
നമുക്കുനേരേ നീളുന്നു.
പണവും പദവിയുമെത്രനിസാരം
നമ്മൾക്കെല്ലാം ഇതുപാഠം
പ്രകൃതി നൽകും പുതുപാഠം.