ഹരിത മനോഹര സൂന്ദര നാട്
കേരളമെന്നുടെ പ്രിയനാട്
മയിലും കുയിലുംപൊൻമാനും
അഴക് നിറക്കൂം പ്രിയനാട്
തൊടിയിൽ വയലിൽ പുൽമേടുകളിൽ
പൂക്കൾ ചിരിക്കും എൻനാട്
കളകളമൊഴുകുംഅരുവികളുംപാൽനുര
പൊന്തുംചെറുപുഴയും
അറബിക്കടലും സഹ്യനും
തഴുകി ഉണർത്തും നാടാണ്
കേരളമെന്നുടെ നാടാണ്
എന്നും എൻ പ്രിയനാടാണ്