ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/രാമുവിന്റെ കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവിന്റെ കാത്തിരിപ്പ്
ഏറ്റവും നല്ല കർഷകൻ ആയിരുന്നു രാമു. എല്ലാവർഷവും സ്വന്തം കൃഷിസ്ഥലത്ത് കൃഷി ചെയ്യുമായിരുന്നു. അതിൽനിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിലെ ഏക ആശ്രയം. ഓരോ വർഷവും അൽപ്പമെങ്കിലും നേട്ടം കിട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷവും പ്രളയം കാരണം കൃഷി നശിച്ചു. എന്നിട്ടും തളരാതെ മറ്റുള്ളവരിൽ നിന്നും കടം വാങ്ങി ഈ വർഷവും രാമു പ്രതീക്ഷയോടെ കൃഷി ചെയ്തു. വളവും വെള്ളവും കൊടുത്തു കൃഷിയെ പരിപാലിച്ചു. എന്നാൽ പ്രതീക്ഷയെ തകിടം മറി ച്ചുകൊണ്ട് കോവിട് 19 എന്ന മഹാമാരി വന്നു. കൃഷിയിൽ നിന്നും വിളവെടുപ്പ് നടത്താൻ കഴിയാതെ, പണി ചെയ്യാൻ നാളെ കിട്ടാനില്ലാതെ ആകെ നിരാശനായി കഴിയുകയാണ് രാമു. രോഗം മാറി പുതിയ ചുറ്റുപാടുകൾ വരാൻ കാത്തിരിക്കുന്ന അനേകം കർഷകരിൽ ഒരാളാണ് രാമുവും. അടുത്ത വർഷത്തെ കൃഷിചെയ്യാൻ ഉള്ള വിത്തും ശേഖരിച്ച് പ്രാർത്ഥനയോടെ കഴിയുന്നു. നൂറുമേനി ഫലം അടുത്ത വർഷമെങ്കിലും കിട്ടാൻ നമുക്കും പ്രാർത്ഥിക്കാം.
നന്ദന എസ് എസ്
4 എ ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ