ഗവ.എൽ.പി.സ്കൂൾ കോവൂർ‍/അക്ഷരവൃക്ഷം/കൊറോണ കഥ പറയുന്നു

കൊറോണ കഥ പറയുന്നു

കൂട്ടുകാരെ, എന്റെ പേര് കൊറോണ. ഞാൻ ജനിച്ചത് എവിടാണെന്ന് എനിക്കറിയില്ല. ആളുകൾ പറയുന്നത് ഞാൻ ചൈനയിലെ വുഹാനിലാണ് ജനിച്ചതെന്നാണ്. ഞാൻ പരത്തുന്ന രോഗമാണ് കോവിഡ് - 19. ഞാൻ ചൈനയിലെ ഒരുപാടുപേരുടെ ജീവനൊടുക്കിയിട്ടുണ്ട്. ഇനി അമേരിക്കയാണ് ഞങ്ങളുടെ ലക്ഷ്യം. ലോകത്തുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും ഞങ്ങൾ എത്തിയിട്ടുണ്ട്. കേരളത്തിൽ ഞങ്ങൾക്ക് വിചാരിച്ചതുപോലെ പടരാൻ പറ്റിയില്ല. കേരളത്തിലെ ആളുകൾ പറയുന്നത് അനുസരിക്കുന്നുണ്ട്. കേരളത്തിലെ നഴ്സുമാരും, ഡോക്ടർമാരും ഞങ്ങളുടെ കൂട്ടത്തിലെ കുറേ പേരുടെ ജീവനൊടുക്കുകയും ചെയ്തു. കേരളമൊഴിച്ച് മറ്റെല്ലായിടത്തും ഞങ്ങൾ പടരുകയാണ്.

ഞങ്ങൾ പടരുന്നതെങ്ങനെയാണെന്നറിയേണ്ടേ...സ്പർശനത്തിലൂടെയാണ് ഞങ്ങൾ പകരുന്നത്. സ്പർശനത്തിലൂടെ ഒരാളുടെ ശരീരത്തിൽനിന്ന് പുറത്തേക്ക് പടരുന്നു. അയാൾ തന്റെ കണ്ണിലും മൂക്കിലും വായിലുമൊക്കെ സ്പർശിക്കുമ്പോൾ ഞാൻ അയാളുടെ ഉള്ളിലേക്ക് കടക്കുന്നു. അപ്പോൾ അയാൾ ഒരു രോഗിയായി മാറുന്നു. ഞാൻ പരത്തുന്ന അസുഖം വരാതിരിക്കാൻ നിങ്ങൾ കൈ സോപ്പിട്ട് കഴുകുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക എന്നിവയൊക്കെ ചെയ്താൽ മതി. എന്നെ നശിപ്പിക്കാൻ ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...

ആയിഷ
3 B ഗവ.എൽ.പി.സ്കൂൾ കോവൂർ‍
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം