ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി, ശുചിത്വം' രോഗ പ്രതിരോധം-1

പരിസ്ഥിതി, ശുചിത്വം' രോഗ പ്രതിരോധം

അന്തരീക്ഷ മലിനീകരണം ലോക് ഡൗണിനു മുമ്പും ശേഷവും " പുക കുറഞ്ഞെന്നു മരം ഓക്സിജൻ ധാരാളമെന്നു വായു വിഷം ഒഴുകി വരുന്നില്ലെന്നു പുഴ പുതുജീവൻ കിട്ടിയെന്ന് മണ്ണ് പുഞ്ചിരി തൂകി പ്രകൃതി " നമ്മുടെ അന്തരീക്ഷം പല രീതിയിൽ മലിനമായി കൊണ്ടിരിക്കുകയാണ്. റോഡിലെങ്ങും നിരനിരയായി ഓടുന്ന വാഹനങ്ങൾ ' വാഹനങ്ങൾ പുറന്തള്ളുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. ഇന്ന് നമ്മൾ കൊറോണ ഭീതിയാൽ വീടിനകത്താണ്‌. അതിനാൽ മലിനീകരണം വളരെ കുറവാണ്. ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല, വാഹനങ്ങൾ ഓടുന്നില്ല, മനുഷ്യർ ഒഴികെയുള്ള മറ്റു ജീവികൾ ഭയരഹിതരായി സഞ്ചരിക്കുന്നു. വായു, ജലം, മണ്ണ്, ശബ്ദം ഇവയുടെയെല്ലാം മലിനീകരണത്തിന് ഉത്തരവാദികൾ നാം തന്നെയാണ്. വാഹനങ്ങളിൽ നിന്നുള്ള പുക അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സയിഡിന്റെ അളവ് കൂട്ടുന്നു ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു. ഫാക്ടറികൾ അമിതമായി പ്രവർത്തിക്കുന്നതിനാൽ അവിടെ നിന്നും ഒഴുക്കിവിടുന്ന മാലിന്യങ്ങൾ പുഴകളെ മലിനമാക്കുന്നു ,തന്മൂലം ഇത് ജലമലിനീകരണത്തിന് കാരണമാകുന്നു. നാം ഓരോരുത്തരും ചെയ്യുന്ന പ്രവർത്തിയുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഈ ലോക് ഡൗൺ കാലത്ത് പരിസ്ഥിതി ശാന്തമായി. അപകട മരണങ്ങൾ ഇല്ല, വായു മലിനീകരണമില്ല, ആളൊഴിയാതിരുന്ന നഗരവീഥികൾ വിജനമായി, തെളിനീരോടെ ഒഴുകുന്ന പുഴകൾ പ്രകൃതിയുടെ സൗന്ദര്യം ഇരട്ടിയായി വർദ്ധിപ്പിച്ചു' കൊറോണ മൂലമുണ്ടായ ലോക് ഡൗൺ നമ്മെ പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊണ്ട് ജീവിക്കാൻ ശ്രമിച്ചാൽ മാത്രമേ നന്മുടെ ജീവിതത്തിന് പുത്തൻ ഉണർവ് ഉണ്ടാവുകയുള്ളു "നമ്മുടെ ഭാവി നമ്മുടെ കൈകളിലാണ് ' അതിനാൽ പ്രകൃതിയെ അറിഞ്ഞ്, പരിസ്ഥിതി സൗഹൃദത്തിന് ഊന്നൽ നൽകിക്കൊണ്ട് ശുചിത്വ പൂർണ്ണമായ ഒരു ജീവിതം നയിക്കാൻ നമുക്ക് ശ്രമിക്കാം.


ഭാഗ്യ എസ് കുമാർ
3 ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം