ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും പരിസര ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും


ഇന്നത്തെ സാഹചര്യത്തിൽ ചിന്തിക്കേണ്ട ഒരു വിഷയം ആണിത്. നാം എപ്പോഴും ശുചിത്വം പാലിക്കണം.രാവിലെ എഴുന്നേൽക്കുമ്പേൾ തന്നെ പല്ലു തേയ്ക്കുക,കുളിക്കുക. ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ വൃത്തിയായി കഴുകുക. ഭക്ഷണ സാധനങ്ങൾ മൂടി വെച്ച് ഉപയോഗിക്കുക.അനാവശ്യമായി ഭക്ഷണസാധനങ്ങൾ വലിച്ചെറിയാതിരിക്കുക. നമ്മുടെ കൈയ്യിലെയും കാലിലെയും നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക.പരിസരം വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ തീയിട്ട് നശിപ്പിക്കുകയോ,കുഴിച്ചുമൂടുക യോ ചെയ്യാതെ സന്നദ്ധസംഘടനകളെ ഏൽപ്പിക്കുക.പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ ഒഴിവാക്കി പകരം തുണിസഞ്ചികൾ ഉപയോഗിക്കുക.ഇതുമൂലം പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ വരുത്തി വയ്ക്കുന്ന മാരകഅസുഖങ്ങൾ നമ്മുടെ സമൂഹത്തിൽ നിന്നും ഇല്ലാതാകും.ആദ്യം വ്യക്തി ശുചിത്വം പാലിക്കുക,അതുവഴി ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന മഹാവിപത്തിനെ പോലെയുള്ള അസുഖങ്ങളെ ഒഴിവാക്കാനും ശാന്തസുന്ദരമായ ഒരു സമൂഹത്തെ വാർത്തെ ടുക്കുവാനും സാധിക്കും.

അഭിഷേക് ചന്ദ്രൻ
3 D ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം