ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/ശ‍ുചിത്വശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശ‍ുചിത്വശീലങ്ങൾ

ആരോഗ്യമ‍ുള്ള ഒര‍ു തലമ‍ുറ ഉണ്ടാകണമെങ്കിൽ നാം നമ്മ‍ുടെ മനസ്സ‍ും ശരീരവ‍ും , വീട‍ും പരിസരവ‍ും ഒര‍ുപോലെ സ‍ൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്ക‍ുന്നത്. നാം നടന്ന‍ു വര‍ുന്ന വഴിയോരങ്ങളില‍ും ശ്വസിക്ക‍ുന്ന വായ‍ുവില‍ും ക‍ുടിക്ക‍ുന്ന വെള്ളത്തില‍ും മാലിന്യം അടിഞ്ഞ‍ു കിടക്ക‍ുന്ന‍ു. നാം അറിഞ്ഞോ അറിയാതെയോ അതെല്ലാം നമ്മ‍ുടെ ശരീരത്തിന്റെ ഭാഗമാക‍ുന്ന‍ു. അങ്ങനെ പലതരം രോഗത്തിന് അടിമപ്പെട്ട് ജീവിതം ഹോമിച്ച് തീർക്കേണ്ട അവസ്ഥയാണ് മന‍ുഷ്യരായ നമ‍ുക്ക‍ുള്ളത്.

ഇതിൽനിന്ന‍ും ഒര‍ു മോചനം ഉണ്ടാകണമെങ്കിൽ ശ‍ുചിത്വം നമ്മ‍‍ുടെ ജീവിതത്തിന്റെ ഒര‍ു ഭാഗമാക്കണം. ചെറ‍ുപ്പം തൊട്ടെ നാം ശ‍ുചിത്വത്തെക്ക‍ുറിച്ച് മനസ്സിലാക്കണം."ചെറ‍ുപ്പകാലമ‍ുള്ള ശീലം മറക്ക‍ുമോ മാന‍ുഷന‍ുള്ള കാലം "എന്നാണല്ലോ ചൊല്ല്. നാം നമ്മ‍ുടെ വീട‍ും പരിസരവ‍ും അടിച്ച‍ുവാരി വ‍ൃത്തിയായി സ‍ൂക്ഷിക്ക‍ുക. പ്ലാസ്റ്റിക് ക‍ുപ്പികൾ, മാലിന്യങ്ങൾ എന്നിവ വലിച്ചെറിയാതിരിക്ക‍ുക. വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കാൻ അന‍ുവദിക്കാതിരിക്ക‍ുക, ഇങ്ങനെ നാം പരിസരശ‍ുചിത്വം പാലിക്കേണ്ടതാണ്.

നാം നമ്മെത്തന്നെയാണ് സംരക്ഷിക്കേണ്ടത്. വീടിന‍ു പ‍ുറത്ത‍ുപോയിട്ട‍ു വന്ന‍ു കഴിഞ്ഞാൽ കൈകാല‍ുകൾ കഴ‍ുകി മാത്രമേ വീടിന‍ുള്ളിലേക്ക‍ു കയറാൻ പാട‍ുള്ള‍ൂ. ഓരോ ക‍ുട്ടികള‍ും മ‍ുതിർന്നവർ ചെയ്യ‍ുന്ന ശ‍ുചിത്വശീലങ്ങൾ കണ്ട‍ും കേട്ട‍ും മനസ്സിലാക്കി അത‍ുപോലെ പാലിക്കേണ്ടതാണ്. ഓരോ ആഴ്ച ക‍ൂട‍ുന്തോറ‍ും നഖങ്ങൾ വെട്ട‍ുകയ‍ും രണ്ട‍ുനേരം ക‍ുളിക്ക‍ുകയ‍ും വ‍ൃത്തിയ‍ുള്ള വസ്‍ത്രങ്ങൾ ധരിക്ക‍ുകയ‍ും ചെയ്യാൻ ശീലമാക്കണം.

അനന്ദക‍ൃഷ്ണ എച്ച് എൽ
2 എ ഗവ എൽ പി ബി എസ് പെര‍ുങ്കടവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം