ഗവ.എൽ.പി.എസ് നരിയാപുരം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൃഷി- വിവിധ തരം വാഴകൾ,പച്ചക്കറികൾ,ഔഷധസസ്യങ്ങൾ,ഫലവൃക്ഷങ്ങൾ,ചെടികൾ എന്നിവയുണ്ട്.കുട്ടികൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കൃഷിയിറക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. കവിതാലാപനം,സ്കിറ്റ് ,ക്വിസ് പ്രോഗ്രാം, വായനാമത്സരം, കഥ പറച്ചിൽ , കടങ്കഥ, പഴഞ്ചൊല്ല് എന്നിവ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു മണിക്കൂർ ബാലസഭ നടത്തി വരുന്നു. പ്രവൃത്തിപരിചയ ക്ലാസുകൾക്കു് പ്രാധാന്യം നൽകുന്നു. ദൈനംദിന വാർത്താ അവതരണത്തിനും അവസരം നൽകുന്നു. യോഗ ക്ലാസുകൾ നടക്കുന്നുണ്ട് . 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ ഐ.സി.ടി .യുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നു . ഹലോഇംഗ്ലിഷ്,മലയാളത്തിളക്കം,ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളും നടന്നുവരുന്നു. പ്രത്യേക അസംബ്ലി, ദിനാചരണങ്ങൾ, പ്രൊഗ്രാമുകൾ എന്നിവയും നടക്കുന്നു.
വായനയെ പ്രോത്സാഹിപ്പിക്കാൻ പതിപ്പുകളും കൈയെഴുത്തുമാസികയും പ്രസീദ്ധീകരിക്കുന്നു.