പീലി വിടർത്തിയാടും മയിലിന്റെ
കരിനീല കണ്ണിൽ കരിയെഴുതി
ആടി തളർന്നൊരു മയിലിൻ
പീലിയെടുക്കുവാൻ ഓടി -
ക്കിതച്ചങ്ങു അടുത്തു ചെന്നു
ഭൂമിതൻ മാറിൽ വീണൊരു പീലികൾ
ഒന്നൊന്നായി പെറുക്കിയെടുത്തു യെൻ കയ്യിൽ
വാരിയെടുത്തൊരു പീലികളൊന്നായി -
യെൻ മാറിൽ ചേർത്തുവച്ചാനാന്ദ നൃത്തമാടി .......