ഗവ.എൽ.പി.എസ്. പാണയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ.എൽ.പി.എസ്.പാണയം/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈ ദുരവസ്ഥയിൽ നിന്നും മോചനം നേടുന്നതിനും തങ്ങളുടെ കുട്ടികളെയും സ്കൂളിലയച്ചു പഠിപ്പിക്കണം എന്ന ആവശ്യബോധം ഉയർന്നതോടും കൂടി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരും പ്രമാണിമാരും ചേർന്ന് സ്കൂളിന്റെ ആവശ്യ കതയെക്കുറിച്ച് 1957 - ൽ സർക്കാരിനെ അറിയിച്ചു . തുടർപ്രവർ ത്തനങ്ങളൊന്നും നടക്കാത്തതിനാൽ 1967 - ൽ വീണ്ടും അപേക്ഷ നൽകുകയും 1968 ജൂൺ മാസം ഒരു വാടക കെട്ടിടത്തിൽ സ്കൂൾ പുല്ലമ്പാറ പഞ്ചായത്ത് എൽ.പി.എസ് . , പാണയം , പാണയം പി.ഒ. , പിൻ -695 568 പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . തുടർന്ന് സാമൂഹ്യ പ്രവർത്തകനായ ശ്രീ പത്മനാഭപിള്ള 1 ഏക്കർ 3 സെന്റ് സ്ഥലം സ്കൂളിനായി വിട്ടു കൊടുത്തു . ഈ വസ്തുവിൽ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് കെട്ടിടം പണിയുകയും 1970 - ൽ മുൻമന്ത്രി ശ്രീ ടി . കെ ദിവാകരൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു . ആദ്യ ത്തെ പ്രഥമാധ്യാപകൻ കൊല്ലങ്കാവ് ശ്രീ സുധിരാജൻ . പ്രമ വിദ്യാർഥി വൽസല. ഈ സ്കൂളിൽ ഓരോ ക്ലാസിലും ഇപ്പോൾ ഓരോ ഡിവിഷൻ മാത്രമേ ഉള്ളൂ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം