ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/അക്ഷരവൃക്ഷം/പരുന്തമ്മാവന്റെ ബുദ്ധി
പരുന്തിന്റെ ബുദ്ധി
ഒരിടത്ത് ഒരു കാടുണ്ടായിരുന്നു.ആ കാട്ടിൽ മൃഗങ്ങളും പക്ഷികളും സന്തോഷത്തോടെ വസിക്കുകയായിരുന്നു. ഒരു നാൾ ആ കാട്ടിൽ കുറെ മനുഷ്യർ എത്തി.അവരിൽ കൂടുതലും മരംവെട്ടുകാരായിരുന്നു.നാട്ടിലെ വേണ്ടാത്ത പ്ലാസ് റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും അവരുടെ കൂടെ കൊണ്ടുവന്നിരുന്നു.അവർ ആ മാലിന്യങ്ങൾ പുഴയിലേക്ക് തള്ളി.അവർ പുഴയിലേക്ക് മാലിന്യങ്ങൾ തള്ളുന്നത് മൂങ്ങച്ചേട്ടൻ കണ്ടു.മൂങ്ങച്ചേട്ടൻ ഈ കാര്യം ഓടിച്ചെന്ന് സേരുകഴുകനോട് പറഞ്ഞു.സേരുകഴുകൻ കാട്ടിലെ എല്ലാ പക്ഷികളെയും വിളിച്ചുകൂട്ടി.അപ്പോൾ പരുന്തമ്മാവൻ പറഞ്ഞു. എനിക്കൊരു ബുദ്ധി തോന്നുന്നുണ്ട്.അവരെ നമ്മൾ എവിടെവെച്ച് കണ്ടാലും കൂട്ടത്തോടെ ആക്രമിക്കണം.അങ്ങനെ ആകുമ്പോൾ അവർ പേടിച്ച് പൊയ്ക്കോളും.സേരുകഴുകൻ പറഞ്ഞു.എന്നാൽ നമുക്ക് ആക്രമിക്കാൻ തുടങ്ങാം.അങ്ങനെ പരുന്തമ്മാവന്റെ ബുദ്ധി ഫലിച്ചു.പിന്നെ അവർ ആ കാട്ടിൽ സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ