ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും ശുചിത്വവും

നമുക്ക് ആരോഗ്യമുണ്ടായിരിക്കണമെങ്കിൽ നാം ജീവിതത്തിൽ ചില മുൻകരുതലുകൾ എടുക്കണം. എങ്കിൽ നമുക്ക് ജീവിത അവസാനം വരെ ആരോഗ്യത്തോടു കൂടി ജീവിക്കാം .വ്യക്തിശുചിത്വമാണ് ഒന്നാമതായി നാം ഊന്നൽ നൽകേണ്ട കാര്യം. ഗുണമേന്മയുള്ള ഭക്ഷണം, ശരിയായ വ്യായാമം ശരിയായ ഭക്ഷണ രീതി ,മാനസിക സന്തോഷം എന്നിവയാണ്. ആരോഗ്യമുള്ള മനസ്സിലെ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളു. ഇപ്പോൾ ഈ ലോകത്തെ മുഴുവൻ നശിപ്പിക്കാനായി വായ് തുറന്ന് നിൽക്കുന്ന കൊറോണ എന്ന ഭീകരനെ വിരട്ടി ഓടിക്കാനും ഒന്നാമതായി വേണ്ടത് ശുചിത്വ ശീലങ്ങൾ തന്നെയാണ് നമുക്ക് ശുചിത്വ ശീലങ്ങൾ എന്തൊക്കെയാണെന്ന് ഒന്നു നോക്കാം

   •   ആഹാരത്തിന് മുൻപും പിൻപും കൈകൾ വൃത്തിയായി സോപ്പോ ഹാൻഡ‍് വാഷോ ഉപയോഗിച്ച് കഴുകണം
   • രണ്ടു നേരവും കുളിക്കണം'
   • നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
   • ശൗചാലയത്തിൽ പോയതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം
   • വൃത്തിയുള്ള വസ്ത്രം ധരിക്കണം
   • ദിവസവും രണ്ടു നേരം പല്ലു തേയ്ക്കണം

വൃത്തിയെ കുറിച്ചും ശുചിത്വ ശീലങ്ങളെ കുറിച്ച് ചിന്തിക്കാനും ശുചിത്വ ശീലങ്ങൾ പാലിക്കാനും നമ്മെ കൂടുതൽ പഠിപ്പിക്കാൻ പുതിയ വൈറസായ കൊറോണ വേണ്ടി വന്നു എന്ന‍ുളളതാണ് ശരി

ശരൺ
1 ഗവ.എൽ.പി.എസ്.കൊപ്പം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം