ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/അതിബുദ്ധി അപകടം
അതിബുദ്ധി അപകടം
അതിബുദ്ധി അപകടം ഒരിടത്ത് ഒരു കച്ചവടക്കാരനും അയാൾക്കൊരു കഴുതയും ഉണ്ടായിരുന്നു. എല്ലാ ദിവസവും ഇയാൾ കഴുതയുടെ പുറത്താണ് ചന്തയിൽ സാധനങ്ങൾ കൊണ്ടുപോയികൊണ്ടിരുന്നത്. കച്ചവടക്കാരന് കഴുതയെ വളരെയധികം ഇഷ്ടമായിരുന്നു. ധാരാളം ആഹാരവും നൽകിയിരുന്നു. ഒരു ദിവസം കച്ചവടക്കാരൻ പതിവിലും അധികം സാധനങ്ങൾ കയറ്റികൊണ്ടുപോകുകയായിരുന്നു. അപ്പോൾ കഴുത ആലോചിച്ചു ഞാൻ നല്ലതുപോലെ പണിയെടുക്കുന്നതുകൊണ്ട് എൻെറ യജമാനൻ സുഖിച്ചു ജീവിക്കുന്നു. അങ്ങനെ പറ്റില്ല ഞാൻ വിചാരിച്ചാൽ അയാളെ ഒരു പാഠം പഠിപ്പിക്കാം. തന്െര ചുമലിലുള്ള ചുമട് താഴെയിറക്കിയ ഉടനെ കഴുത ഒരു ഒാട്ടംവച്ചു കൊടുത്തു.കഴുതയുടെ പതിവില്ലാത്ത ൊാട്ടം കണ്ട് കച്ചവടക്കാരൻ അമ്പരന്നു. കച്ചവടക്കാരൻ കഴുതയുടെ പിറകെ ഒാടി. അതിശക്തമായി ഓടിയ കഴുതയെ പിടിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. കഴുത ഓടിയെത്തിയത് ഒരു മലയുടെ മുകളിലെക്കായിരുന്നു. യജമാനനും അവിടെയെത്തി. കഴുത കൊക്കയിലേയ്ക്ക് വീഴുവാനായി പോയി. തൻെറ കഴുതയെ വിട്ടുകളയാൻ മനസ്സുവന്നില്ല. അയാൾ കഴുതയുടെ വാലിൽ പിടിച്ചു.എന്നാൽ കച്ചവടക്കാരൻെറ കൈ വിട്ട് കഴുത താഴെക്ക് പോയി. കച്ചവടക്കാരൻ സങ്കടപ്പെട്ട് വീട്ടിലേക്ക് പോയി. കഴുതയുടെ അതിബുദ്ധി അതിൻെറ മരണത്തിലാണ് അവസാനിച്ചത്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |