പുതുവെളിച്ചം
ഇരുൾമാറും കൊറോണമാറും
പ്രതീക്ഷതൻ നറുനിലാവുവരും
പ്രാണനായ് കേഴും മനുഷ്യകുലമെ
കാത്തിരിക്കാം ശുഭദിനം അകലയല്ല
എത്രയോവ്യാധികൾ അതിജീവിച്ചവർ
എത്രയോ യുദ്ധങ്ങൾനേരിട്ടവർ
നേരിടും ഞങ്ങൾ അതിജീവിക്കും
കാരണംനമ്മൾ മനുഷ്യരാണ്
ഒറ്റയല്ല നാം ഒറ്റയല്ല ലോകം
മുഴുവനും ഒപ്പമുണ്ട്
ഒന്നായ് നേരിട്ടുകീഴടക്കും
കൊറോണ വ്യാധിയെ കീഴടക്കും
അകലയല്ല ശുഭദിനം
അകലയല്ല
പുതുവെളിച്ചമായി വേഗമെത്തൂ
കാത്തിരിക്കുന്നു ഞാ൯ മാത്രമല്ല
കോടി പ്രജകളാം മാനുഷരൊന്നുപോലെ