പച്ച പുടവയുടുത്തൊരു ഭൂമിയെ,
വെള്ളിയരഞ്ഞാണം ചുറ്റി യ ഭൂമിയെ,
മർത്യാ നീ എന്നും നശിപ്പിച്ചീടെലെ.
പ്രളയവും വന്നു, വൈറസും വന്നു എന്നിട്ടുമെന്തേ പഠിച്ചിടാത്തൂ.
വെള്ളവും, വിഭവവും ധാരാളമുണ്ട്,
ആവോളം ജീവിക്കാൻ മറ്റെന്തു വേണം.
കൈ മെയ് മറന്നിറങ്ങാമീ ഭൂമിയിൽ,
നാളേക്ക് നല്ലൊരു ജീവൽതുടിപ്പിനായ്.
ആമോദത്തോടെ വസിച്ചിടാമീഭൂമിയിൽ
വരവേൽക്കാനായ് പൊൻപുലരികളെ.