ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/അക്ഷരവൃക്ഷം/ കൊറോണയും ലോക് ഡൗണും പിന്നെ ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും ലോക് ഡൗണും പിന്നെ ഞാനും

ലോകത്താകമാനമുള്ള മനുഷ്യർ ഒരു വലിയ വിപത്തിനെ നേരിടുന്ന കാലമാണല്ലോ ഇത്. പ്രകൃതിയാകുന്ന അമ്മ പലപ്പോഴും പുതിയ പുതിയ മഹാമാരികളിലൂടെയും പ്രകൃതിക്ഷോഭങ്ങളിലൂടെയും നമ്മെ ശിക്ഷിക്കാറുണ്ട് ഭാഗ്യമോ നിർഭാഗ്യമോ എനിക്കും ഇത്തരം ദുരിതങ്ങളേയും അതിന്റെ വിപത്തുകളേയും കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ലോകത്തെ മുഴുവൻ ദുരിതത്തിലാക്കിയ പുതിയ രോഗമാണല്ലോ കോവിഡ് 19. ഇതിനെ നേരിടാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന നടപടികൾ പുതിയ അനുഭവമായി 'വിവിധ സംഘടനകൾ ഹർത്താലും ബന്ദും നടത്തിയിട്ടുണ്ട്. എന്നാൽ സർക്കാർ തന്നെ ജനതാ കർഫ്യൂ നടത്താൻ നിർബന്ധിതമായി. അതും ആഴ്ചകളോളം' അതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമാണെങ്കിലും എന്തും സഹിച്ചും നമ്മുടെ മുഖ്യശത്രുവായ വൈറസിനെ തുരത്താൻ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഐക്യത്തോടെ നിൽക്കുന്ന ഒരു സമൂഹത്തെ എനിക്ക് കാണാൻ കഴിഞ്ഞു. എന്റെ ഭക്ഷണ ശീലങ്ങളിലും ഒഴിവ് സമയത്തെ കളികളിലും മാറ്റം വന്നു.പുറത്തു പോയി കൂട്ടുകാരോടൊപ്പം കളിച്ചിരുന്ന ഞാൻ വീട്ടിൽത്തന്നെ ഒതുങ്ങി കുടുംബത്തോടൊപ്പം കളിച്ചുതുടങ്ങി.ഏത് സമയത്തും അവരുടെ സമീപ്യം എനിക്ക് കൂടുതൽ ഉണർവേകി. എങ്കിലും കൂട്ടുകാരോടൊപ്പം കളിക്കാൻ കഴിയാത്തതിൽ വിഷമവും തോന്നി.കൂടാതെ കിട്ടുന്ന സമയങ്ങളിൽ പുസ്തകം വായിക്കാനും എനിക്ക് കഴിഞ്ഞു

ജീവ സമൂഹത്തിന്റെ ഏറ്റവും ഉയർന്ന പടിയിൽ നിൽക്കുന്ന നമ്മൾ മനുഷ്യർ സൂക്ഷ്മജീവികളായ വൈറസിന് മുന്നിൽ പകച്ച് പകച്ച് നിൽക്കുന്നതിന് സാക്ഷിയായി .ഈ മാരകരോഗത്തെ ചെറുക്കാൻ ആരോഗ്യ പ്രവർത്തകർ നല്കുന്ന നിർദ്ദേശങ്ങൾ ഞാനും പാലിക്കാറുണ്ട്.

ഹിരൺ പി വി
8 ജി എച്ച് എസ് എസ് വടക്കുമ്പാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം