ശുചിത്വപാലനംആരോഗ്യദായകം
രോഗമുക്തിനേടുവാൻ വൃത്തിശീലമാക്കുവിൻ
കൈയ്യുകൾ കഴുകുവിൻ
നിത്യവും കുളിക്കുവിൻ
ചെളിപുരണ്ട കൈയ്യുമായി ഒട്ടുമേ ഇരിക്കൊലാ
സോപ്പുതന്നെ വേണമേ കൈയുരച്ചു കഴുകുവാൻ
"കദളിവാഴ.... "പാട്ടുപാടിയരച്ചുരച്ചു കഴുകണം
കോറോണയെ തുരത്തണം
നമ്മളൊന്നായി തുരത്തണം
വീട്ടകത്തിരിക്കുവിൻ
കഥകള് കവിതയെഴുതുവിൻ
സർഗ്ഗസൃഷ്ടി ചെയ്തുനമ്മള്
വീട് സ്വർഗ്ഗമാക്കിടാം