LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float



ആമുഖം

ഹൈസ്കൂൾ വിഭാഗം ഐ.ടി. ക്ളബ് ലിറ്റിൽ കൈറ്റ്‌സ് എന്നറിയപ്പെടുന്നു. ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യബാച്ച് 2018-19 അധ്യായനവര്ഷമാണ് ആരംഭിച്ചത്. ഐ. ടി സംരംഭമായ കൈറ്റിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഒരു ക്ളബ് ആണിത്. ഐ ടി മേഖലയിൽ കുട്ടികളുടെ നൈപുണി വികസിപ്പിക്കാൻ ഉതകുന്ന വിവിധ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു.

ഡിജിറ്റൽ മാഗസിനുകൾ

‍ഡി‍ജിറ്റൽ മാഗസിൻ -2019(സിംഫണി)

ഡിജിറ്റൽ മാഗസിൻ - 2020(ബിറ്റ്സ്)

2023-24 വർഷത്തെ പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

  • 2023-26 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ നടത്തി

പ്രിലിമിനറി ക്യാംപ്

  • 2023 ജൂലായ് 19 ന് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാംപ് നടത്തി. മാസ്റ്റർ ട്രെയിനർ രജിത് സർ ക്ലാസ് കൈകാര്യം ചെയ്തു.

ഫ്രീഡം ഫെസ്റ്റ്

  • ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്ത് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് -2023 എന്ന പേരിൽ ഐ ടി മേള നടത്തി. പ്രത്യേക അസംബ്ലി ചേർന്ന് ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികളിലെത്തിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ഐ ടി ക്വിസ്, ഐ ടി കോർണർ, ഐ ടി എക്സിബിഷൻ എന്നിവ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്നു.

'ചിത്രങ്ങൾ

പോസ്റ്റർ രചനാ മത്സരം

ക്വിസ് മത്സരം

ഐ ടി കോർണർ (എക്സിബിഷൻ)

ഫ്രീഡം ഫെസ്റ്റ് സന്ദേശം

സ്കൂൾതല ക്യാംപ്

  • 2023 സെപ്റ്റംബർ 1 ന് 2022-25 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാംപ് നടത്തി.

ബോധവൽക്കരണ ക്ലാസ്

  • 2023 ജനുവരി 9 ന് 2021-24 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ രക്ഷിതാക്കൾക്ക് വേണ്ടി വ്യാജവാർത്തകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

  • 15.06.2024 ന് 2024-27 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അഭിരുചി പരീക്ഷ നടത്തി. 81 കുട്ടികൾ പരീക്ഷയെഴുതി.

സ്കൂൾ ക്യാംപ്

  • 07-10-2024 ന് 2023-26 ബാച്ചിലെ കുുട്ടികളുടെ സ്കൂൾ ക്യാംപ് നടത്തി. സെന്റ് മേരീസ് എച്ച് എസ് എസ് എടൂരിലെ കൈറ്റ് മാസ്റ്റർ ജിബിൻ തോമസ് കെ ക്ലാസ് കൈകാര്യം ചെയ്തു.

ഗ്രൂപ്പ് പ്രോജക്ട്

  • 10-11-2024 മുതൽ 12-11-2024 വരെ 2022-25 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി യു പി വിഭാഗം വിദ്യാരംഗം കുട്ടികൾക്ക് ത്രിദിന മലയാളം കംപ്യൂട്ടിങ് പരിശീലനം നൽകി.

റോബോട്ടിക്സ് ഫെസ്റ്റ്

  • 21-02-2025 ന് റോബോട്ടിക്സ് ഫെസ്റ്റ് നടത്തി.

2025-26 വർഷത്തെ പ്രവർത്തനങ്ങൾ

സമ്മർ ക്യാമ്പ്

ജി.എച്ച്.എസ്.ആറളം ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സമ്മ‌ർ ക്യാമ്പ് 31-05-2025 ശനിയാഴ്ച

സ്കൂളിൽ വെച്ച് നടന്നു.പി.ടി.എ പ്രസിഡണ്ട് ഷൈൻ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ് പ്രവീണ വി സി സ്വാഗതഭാഷണം നടത്തി.ഹെഡ്‌മാസ്റ്റ‌ർ പി ഹാഷിം ആശംസകൾ നേ‌ർന്നു.

ധ്യാന.എൻ(കൈറ്റ് മിസ്ട്രസ്ജി.എച്ച്.എച്ച്.എസ്. പാല) ക്ലാസ്സ് കൈകാര്യം ചെയ്തു. റീൽസ് നിർമാണം,

വീഡിയോ നിർമാണം,വീഡിയോ എഡിറ്റിങ്ങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.

അഭിരുചി പരീക്ഷ

  • 2025-28 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി 25-06-2025 ന് നടത്തി.46 കുട്ടികൾ പരീക്ഷയിൽ യേഗ്യത നേടി.അതിൽ 26 കുട്ടികൾ ക്ലബിൽ അംഗത്വം നേടി.

ഓണാഘോഷ പരിപാടികൾ

സ്കൂളിൽ 2025 ഓഗസ്റ്റ് 29ന് നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കള മത്സരം നടത്തി. എട്ടാം തരം എ ഡിവിഷനിലെ ദേവനനന്ദ് വി സി ഒന്നാം സ്ഥാനവും പത്താം തരം എ ഡിവിഷനിലെ ഷബീല റ്റി രണ്ടാം സ്ഥാനവും എട്ടാം തരം എ ഡിവിഷനിലെ ഫിദ ഫാത്തിമ പോയിലൻ മൂന്നാം സ്ഥാനവും നേടി.

പ്രിലിമിനറി ക്യാംപ്

2025-28 ബാച്ച് ലിറ്റിൽകൈറ്റ്സിന്റെ പ്രിലിമിനറി ക്യാംപ് ഉദ്ഘാടനം 24/09/2025 ന് ബഹു. ഹെഡ്മിസ്ട്രസ് ശ്രീമതി എം വി ബിന്ദു നിർവ്വഹിച്ചു. കൈറ്റ് മെന്റർ അജേഷ് പി ജി സ്വാഗതം പറഞ്ഞു. കൈറ്റ് മെന്റർ പ്രവീണ വി സി നന്ദി പറ‍‍ഞ്ഞു.

കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ കരുൺരാജ് ക്ലാസ് കൈകാര്യം ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്‍വേർ ദിനാചരണം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 26 ന് ഫ്രീഡം ഫസ്റ്റ് നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം മനസ്സിലാക്കാനും അതിൻ്റെ വ്യാപനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയ‌‌‌‌‌‌‌‌‌‌ർ പ്രചാരണവുമായി ബന്ധപ്പെട്ട് പോസ്റ്റ‌‌‌‌‌‌‌‌‌‌‌‌‌‍‍‌‌‌‌‌‌‌‌ർ രചന മത്സരം നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ് പത്താംതരം എ ഡിവിഷനിലെ ഷബീല റ്റി വിദ്യാർത്ഥിനി നിർവ്വഹിച്ചു.ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരത്തിൽ എട്ടാം തരം ബി ഡിവിഷനിലെ ആദിദേവ് പി ഒന്നാം സ്ഥാനവും പത്താം തരം എ ഡിവിഷനിലെ മുഹമ്മദ് റബിഹ് പി രണ്ടാം സ്ഥാനവും നേടി.

സ്കൂൾതല ക്യാംപ്

2025 ഒക്ടോബർ 25 നൂ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല യൂണിറ്റ് ക്യാമ്പ് നടത്തി. ഹെഡ്മിസ്ട്രസ് എം വി ബിന്ദു ഉദ്ഘാടനം നിർവവ്വഹിച്ചു. കൈറ്റ് മെന്റർ പ്രവീണ വി സി സ്വാഗതം പറഞ്ഞു. കൈറ്റ്‌ മെന്റർ അജേഷ് പി ജി നന്ദി പ്രകാശിപ്പിച്ചു. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പാലയിലെ കൈറ്റ് മെന്റർ ശ്രീമതി പ്രസീത കെ വി ക്ലാസ് കൈകാര്യം ചെയ്തു.