ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/പേപ്പർ പേനകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പേപ്പർ പേനകൾ



മൂകമാം വിനാഴികകൾ
  കടലുകളിൽ മുങ്ങി
  തീർത്തും അശാന്തമായ്
  മാറിയിരിക്കുന്നു

                   അസ്തമന സൂര്യന്റെ
                   സിന്ദൂര വർണ്ണങ്ങൾ
                   കടലിന്റെ മക്കൾക്ക്
                   വാരി കൊടുക്കുന്നു

 കടലിന്റെ കയ്യുകൾ
 കാറ്റിനെ വെട്ടിച്ച്
 ഒരു കുഞ്ഞു ചുംബനമായ്
 എന്നെ തഴുകുമ്പോൾ

                  സ്നേഹമോ,കരുതലോ,
                  വാത്സല്യമോ എന്തോ
                  എന്റെ പാദങ്ങളെ
                  ഈർപ്പമണിയിക്കുന്നു
 
 പെട്ടന്ന് കാലിന്റെ
 വിരലുകൾക്കിടയിലായ്
 തൊട്ടു തൊട്ടെന്ദോരു
 വസ്തു തന്നെയത്

                   പാമ്പെന്നു കരുതി ഞാൻ
                   പാദമെടുത്തപ്പോൾ
                   പാമ്പല്ല പാമ്പല്ല
                   പാമ്പിനെ വെല്ലുന്ന വീരനത്

 പാമര പാവന ഭൂമിയെ
 കൊല്ലുന്ന പാടവമുള്ളതാം
 പാരിനെ ആകെ ഭരിക്കുന്നതാം
 പോളിമറിൽ തീർത്ത കീടങ്ങളാണവ

                  നിശ്വാസ വായുവിൻ
                  അലകളിലൂടെന്നെ
                  കടലിന്റെ ദുഖങ്ങൾ
                  വാരിപ്പുണർന്നപ്പോൾ

 വറ്റിവരണ്ടുള്ള കാട്ടാറ്
 കണ്ടു ഞാൻ
 പ്രാണനായ് പിടയുന്ന
 കിളികളെ കണ്ടു ഞാൻ

                  ചോര മണക്കുന്ന
                  കാടുകൾ കണ്ടു ഞാൻ
                  പെയ്യാത്ത മഴയുടെ
                  സംഗീതം കേട്ടു ഞാൻ
 
 ഭൂമിതൻ അസ്ഥി കൂടങ്ങളും
 തൊട്ടു ഞാൻ
 ഒടുവിലായ് ഞാനടങ്ങുന്ന
 മനുഷ്യന്റെ ഗാത്രങ്ങളറ്റു കിടക്കുന്നതും
 കണ്ടു ഞാൻ
                   
                   ഒടുവിലായേറ്റവുമൊടുവിലായ്
                   കണ്ടു ഞാൻ, തൊട്ടു ഞാൻ
                   കയ്യിൽ പിടിച്ചു ഞാൻ
                   വിത്ത് നിറച്ചുള്ള പേപ്പറിൻ
                   പേനകൾ.

ഫാത്തിമത്ത് ഷബീബ കെ പി
10 ഗവ.എച്ച് .എസ്.എസ്.ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത