ഗവ.എച്ച്.എസ്. എസ്.പരവൂർ/അക്ഷരവൃക്ഷം/ എന്താണ് കൊറോണ?

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്താണ് കൊറോണ?

ചൈനയിലെ വുഹാൻ പ്രവിശ്യയിലെ മത്സ്യ ചന്തയിലാണ് ഈ അജ്ഞാതരോഗം കണ്ടെത്തിയത്. പരത്തുന്നത് വൈറസാണന്ന് കണ്ടെത്തിയത് 9-ാം ദിവസം.11-ാം ദിനത്തിൽ ആദ്യമരണം നടന്നു20-ാം ദിനത്തിൽ പകരുന്ന രോഗമാണെന്ന് കണ്ടെത്തി
ലോകാരോഗ്യ സംഘടന കോവിഡ് 19 എന്ന പേര് നൽകിയത് 42 ദിവസമായപ്പോൾ. ഇതിനിടയിൽ 425 പേർ മരിക്കുകയും 20000 ത്തോളം പേർക്ക് വൈറസ് ബാധയേൽക്കുകയും ചെയ്തു ഇറ്റലി, യൂറോപ്പ്, അമേരിക്ക, ഇന്ത്യ, ബ്രിട്ടൻ എല്ലായിടത്തും രോഗം വ്യാപിച്ചു ഇന്ത്യയിൽ ആദ്യം കേരളത്തിൽ 2020 ജനുവരി 30 ന് "കൊറോണ "വൈറസ് ബാധ സ്ഥീരീകരിച്ചു.മാർച്ച് 12ന് ലോകാരോഗ്യ സംഘടന കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചു
ലക്ഷണങ്ങൾ
✳️ ജലദോഷം ,പനി, ചുമ ആദ്യഘട്ടം
✳️രണ്ടാം ഘട്ടം ന്യുമോണിയ
✳️ മൂന്നാം ഘട്ടം ശ്വാസകോശത്തിന്റെ എല്ലാ ഭാഗത്തും നീർവീക്കം വെൻറിലേറ്റർ ആവശ്യമായി വരും ഇത് അപകടകരമായ അവസ്ഥയാണ്
പ്രതിരോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
✳️ കൈകൾ ഇടയ്ക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക
✳️ സാമൂഹിക അകലം പാലിക്കുക
✳️കണ്ണിലും മൂക്കിലും വായിലും ഇടക്കിടക്ക് തൊടരുത്
✳️ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ ഉപയോഗിച്ച് വായും മൂക്കും കവർ ചെയ്യുക
✳️മാസ്ക്ക് ധരിക്കുക
✳️ പിറകിൽ നിന്നു മാത്രം മാസ്ക്ക് നീക്കം ചെയ്യുക✳️ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും വാക്കുകൾ അനുസരിക്കുക
ലോക്ക് ഡൗണിൽ നമുക്കേവർക്കും ഒന്നായി കൊറോണയ്ക്കെതിരെ പൊരുതാം എത്രയും വേഗം ഈ മഹാമാരിയിൽ നിന്നും ലോകം മുക്തമാകട്ടെ

ഫാത്തിമ നജുമ എ
4 A ഗവ.എച്ച്.എസ്. എസ്.പരവൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം