ഗവ.എച്ച്.എസ്. എസ്.പരവൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

അയ്യോ ദൈവമേ !
ഇതെന്തൊരു ദുർവിധി
ഞങ്ങളുടെ പരീക്ഷയും പോയി
ഒഴിവു കാലവും പോയി
എന്തെല്ലാം മോഹങ്ങൾ എന്റെ
 മനസ്സിലുണ്ടായിരുന്നു
എല്ലാം വെറും വ്യാമോഹമായി
എന്റെ അച്ഛൻ വിദേശത്തുനിന്നും
വരുന്നതും കത്ത് കണ്ണുനട്ട് ഞാനിരുന്നു
എന്റെ അമ്മയുടെ ആധിയും ദുഃഖവും
എന്റെ മനസ്സിൽ തേങ്ങലുമായി
എന്റെ അച്ഛന്റെ മുഖം ഒന്ന് കാണാൻ
മൊബൈലുമായി ഞാൻ കത്തിരുന്നു
എന്റെ അച്ഛന്റെ നിറ കണ്ണുകളും
എന്റെ ഹൃദയത്തിൻ നൊമ്പരവുമായി
താൻ പിറന്ന നാടും
തന്റച്ഛനെയും അമ്മയെയും മക്കളെയും
ബന്ധുമിത്രാദികളെയും ഒന്ന് കാണാൻ
കൊതിക്കുന്ന പ്രവാസിയായ എന്റച്ഛന്റെ
വിങ്ങലുകളും എന്റെ കാതിൽ വന്നലയ്ക്കുമ്പോൾ
പ്രവാസികളായ മനുഷ്യരെ കുറ്റം പറയുമ്പോൾ
എപ്പോഴും ഓർക്കണം
നമ്മുടെ സുഖത്തിനും ഐശ്വര്യത്തിനും വേണ്ടി
സ്വന്തം സുഖം ത്യജിച്ചവരാണെന്നു ...
എന്നിട്ടും പ്രവാസിയെ കുറ്റം പറയുമ്പോൾ
എന്റെ മനസു പറയും എന്തൊരു ദൈവമേ
ഇതെന്തൊരു ദുർവിധി ....

 

ഹരികൃഷ്ണൻ ബി
ക്ലാസ് 5ബി ഗവ.എച്ച്.എസ്. എസ്.പരവൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത