ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
20-08-2024 - VSSC നാഷണൽ ലെവൽ മത്സരത്തിൽ രണ്ടാം സ്ഥാനം


ഗിക്കാം. പ്രമാണത്തിന്റെ എക്സ്റ്റെൻഷൻ ഉൾപ്പെടുത്തരുത്.
VSSC ദേശീയ തലത്തിൽ നടത്തിയ മത്സരത്തിൽ അഞ്ചാലുംമൂട് ഗവ: എച്ച്. എസ്. എസ്. സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. സൗത്ത് സോണിൽ അവാർഡ് ലഭിച്ച ഏക പൊതു വിദ്യാലയമാണിത്. സ്കൂളിനുള്ള അവാർഡും സർട്ടിഫിക്കറ്റും കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി ശ്രീ. സുരേഷ് ഗോപി നൽകി.
ഏഴു സോണുകളായാണ് മത്സരം നടത്തിയത്. അതിൽ ലക്ഷദ്വീപ്, കേരളം, മാഹി എന്നീ സ്ഥലങ്ങൾ സൗത്ത് സോണിൽ ഉൾപ്പെടുന്നു. സ്‌കൂൾ തല മത്സരത്തിൽ പങ്കെടുത്ത തൊണ്ണൂറു കുട്ടികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കും.
"എനിക്ക് ഒരു email id" Campaign

IT മേഖലയിൽ പ്രാവിണ്യം നേടുക എന്ന ലക്ഷ്യത്തിന്റെ മുന്നോടിയായി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്രത്വത്തിൽ വിദ്യാർത്ഥികൾക്കായി ''എനിക്ക് ഒരു email id'' എന്ന ക്യാമ്പയ്‌ഗൻ സംഘടിപ്പിച്ചു. അതുവഴി സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരു email id എന്ന ആശയം പ്രാവർത്തികമാക്കാൻ സാധിച്ചു.
സ്‌കൂൾ പാർലമെൻറ് ഇലക്ഷൻ


സ്കൂൾ പാർലമെന്റ് ഇലക്ഷന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിക്കുന്നു
O8-O8-2024 -OLYMPIA 2k24

സ്കൂൾ സ്പോർട്സ് ഡേ 8,9 തീയതികളിൽ ആയി നടന്നു. നാനൂറിലേറെ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുക്കയും ചെയ്തു. ഈ പ്രോഗ്രാമിന്റെ മീഡിയ കവറേജ് ചുമതല ഇതേ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏറ്റെടുത്തു.
https://www.instagram.com/reel/C-dG_E_S00U/?igsh=MTN6ZzhocjgyZnh1Yg==
https://www.instagram.com/reel/C-fCsaly-he/?igsh=a2R6cWthdWRrbmM1
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്കു yip ഹെൽപ്‌ഡെസ്‌കിനായിട്ടുള്ള ക്ലാസ്സിൽ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്കു yip രെജിസ്ട്രേഷൻ ഹെൽപ്‌ഡെസ്‌കിനു സഹായിക്കാൻ ആയിട്ടുള്ള ക്ലാസ്സിൽ,സംസ്ഥാനത്തു രണ്ടാമത് ഏറ്റവും കൂടുതൽ കുട്ടികൾ yip രജിസ്റ്റർ ചെയ്തത് ഗവണ്മെന്റ് ഹൈർസെക്കന്ഡറി സ്കൂൾ അഞ്ചാലുംമൂട്,ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റുള്ള കുട്ടികൾക്കു ഐഡിയ സുബ്മിറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും സഹായിച്ചു
13/08/2025
സ്കൂൾ പാർലമെന്റ് ഇലക്ഷൻ പരിശീലനം

സ്കൂൾ പാർലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് ടെക്നിക്കൽ സപ്പോർട്ട് നൽകാനായി 9ാം ക്ലാസ്സിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്ക് ശ്രീ. അൻസർ സാർ പരിശീലനം നൽകി
14/08/2025
കുട്ടി പാർലമെന്റ്

5 മുതൽ 10 വരെ എല്ലാ ക്ലാസ്സുകളിലും 15ബൂത്തുകളിലായി മൂന്ന് പേരടങ്ങിയ ടീമുകളായി
ഒമ്പപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സ്
ഇലക്ഷൻ നടത്താൻ സഹായിച്ചു
23/07/2025

=='==സ്മാർട്ടാണ് ഫോണും ഞാനും'==എന്ന രക്ഷാകർതൃബോധവൽക്കരണ പരുപാടിയെപ്പറ്റി ശ്രീ. അൻസാർ സർ ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്ക് ക്ലാസ്സ് എടുത്തു .ഫാമിലി ലിംങ്ക് ആപ്പിനെ കുറിച്ചും അതിൻറെ ഗുണങ്ങളെപ്പറ്റിയം വിശദീകരിച്ചു==
25/09/2025
നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായ ഗോകുൽ എല്ലാ ലിറ്റിൽ കൈറ്റ് കേഡറ്റുകൾക്ക് റോബോട്ടിക്സുമായി ബന്ധപ്പെട്ട് ക്ലാസ്സ് നടത്തി
03/07/2025
SPC vs LITTLE KITES

==സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സമനില ആയതിനുശേഷം പെനാലിറ്റി ഷൂട്ട് ഔട്ടിൽ ലിറ്റിൽ കൈറ്റ്സ് 4-3ന് വിജയിച്ചു==
17/07/2025

==നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.പ്രകൃതി പ്രദീപ് "മെന്റൽ ഹെൽത്ത് മാറ്റേഴ്സ് "എന്ന വിഷയത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്കുെം മറ്റു കുട്ടികൾക്കുമായി ഒരു അവബോധ ക്ലാസ്സ് നയിച്ചു ==.
06/08/2025
ഇലക്ട്രോണിക്ക് കിറ്റ് പരിചയപ്പെടാം...=
ഇന്ന് 9ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റസ് കേഡറ്റുകൾക്ക് ഇലക്ട്രോണിക്ക് കിറ്റിനെ കുറിച്ച് ക്ലാസ്സ് എടുത്തു.
സ്വതന്ത്ര സോഫ്റ്റ് വെയർ ദിന പ്രവർത്തനങ്ങള്
22/09/2025

അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിന
പ്രതിജ്ഞ കുട്ടികൾ ചൊല്ലി.ക്ലാസ്സുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ് വെയറുകളെപ്പറ്റി ബോധവൽക്കരിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയർ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്റർ രചന മത്സരത്തിൽ, ഒട്ടനവധി കുട്ടികൾ പങ്കെടുക്കുകയും അതിൽ നിന്നും ഏറ്റവും മികച്ച മൂന്ന് പോസ്റ്ററുകൾ തിരിഞ്‍ എടുത്ത് അഭിനന്ദിച്ചു.
I ഹിബാ ഫാത്തിമ ആർ.എൻ-- IX-B II ജെ.എസ്സ് നിരഞ്ജൻ --VIII-G III ആൻസൺ ഷിബു --IX-B
28/10/2025
സ്കൂൾ തല ക്യാമ്പ് !

ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് നടന്നു;എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്യാമ്പിൽ പങ്കെിടുത്തു. വിമല ഹൃദയ എച്ച്.എസ്സ്.എസ്സിലെ ,എച്ച് എസ്സ് വിഭാഗം അദ്യാപികയായ സിസ്റ്റർ രാകിണി ജോസ്പിൻ ക്ലാസ്സ് നയിച്ചു. ആനിമേഷനും പ്രോഗ്രാമിങും ചെയ്യുന്നതിനായുള്ള പരിശീലനം നൽകി .കൈറ്റ്സ് മെന്ററുമാരായ രശ്മി ടീച്ചറും ജീജ റാണി ടീച്ചറും ഒപ്പം ഉണ്ടായിരുന്നു.
17/11/2025
മലയാളം കംപ്യയൂട്ടിങ്ങ് പഠിക്കാം...

9ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കേഡറ്റുകളായ ശ്രീരാനാഥും നേഹയും ഭിന്നശേഷി കുട്ടികൾക്ക് മലയാളം ടൈപ്പിങ് പരിശീലിപ്പിച്ചു .
4/10/2025
എന്റെ സ്കൂൾ എന്റെ അഭിമാനം

29/09/2025 സർക്കുലർ പ്രകാരം 'എന്റെ സ്കൂൾ എന്റെ അഭിമാനം ' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു റീൽസ് നിർമാണത്തിൽ വിദ്യാലയത്തിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു . 2023-2026 ബാച്ചിലെ വൈഷ്ണവി പ്രകാശ് ജെ ബി നേഹ തുടങ്ങിയ കുട്ടികൾ അവതരണം നിർവഹച്ചു .സ്കൂളിന്റെ മികവ് വ്യത്യസ്ത പ്രവർത്തനങ്ങൾ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ അവയുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തി റീൽസ് നിർമ്മിച്ചു.
==രക്ഷകർതൃബോധവൽക്കരണ ക്ലാസ്സ് : നയിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സ് == 26/07/2025
"സ്മാർട്ടാണ് ഫോണും ഞാനും"

വിദ്യാലയത്തിലെ എല്ലാ ക്ലാസ്സുകളിലും നടന്നു രക്ഷകർതൃബോധവൽക്കരണ ക്ലാസ്സ് നടന്നു.മൊബൈൽ ഫോണിനെ കുറിച്ച് രക്ഷാകർത്താക്കൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സ് ക്ലാസ്സ് എടുത്തു.
ലിറ്റിൽ കൈറ്റ്സ് കൂട്ടം !

ലിറ്റിൽ കൈറ്റ്സ് സീനിയർ കേഡറ്റ്സ് ജൂനിയർ കേഡറ്റ്സിന് ആനിമേഷനെ കുറിച്ച് ക്ലാസ്സ് എടുക്കുന്നു
ഡിജിലോക്കർ

എട്ടാം ക്ലാസ്സിലേയും ഒൻപതാം ക്ലാസ്സിലേയും ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്കും രക്ഷകർത്താക്കൾക്കുമായി ക്ലാസ്സ് സംഘടിപ്പിച്ചു.പൂർവ്വ ലിറ്റിൽ കൈറ്റ് അംഗമായ കുമാരി ധനുശ്രീ ആണ് ക്ലാസ്സ് നയിച്ചത്. കൈറ്റ് മെന്റർമാരായ രശ്മി ടീച്ചറും ജീജാറാണി ടീച്ചറും ക്ലാസ്സിന് നേതൃത്വം നൽകി
BE A HERO; SAY NO TO DRUGS


മലയാളത്തിന്റെ മഹാനടൻ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് പത്മശ്രീ ഭരത് മോഹൻലാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നാമത്തിൽ ആരംഭിച്ച വിശ്വശാന്തി ഡെവലപ്പ്മെന്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചാലുംമൂടും ലിറ്റിൽ കൈറ്റിസും 'ആന്റിഡ്രഗ് അവയർനസ്സ് പ്രോഗ്രാം ' ഒക്ടോബർ 24 വെള്ളി 10 മണി മുതൽ 3 വരെ നടത്തപ്പെട്ടു. “BE A HERO; SAY NO TO DRUGS” എന്ന കാപ്ഷനോടുകൂടി വിശ്വശാന്തി ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ റിസോഴ്സ് പേട്സൺ ശ്രീ സിഗി ആന്റണി അവർകളാണ് ക്ലാസ്സ് നയിച്ചു. കോ-ഓഡിനേറ്റർ ആതിര ക്ലാസ്സിനെ പറ്റി ആമുഖം അവതരിപ്പിച്ചു .വാർഡ് കൗൺസലർ ശ്രീ സ്വർണ്ണമ്മ മാഡം ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു.ബഹുമാനപ്പെട്ട എ ച്ചം ശ്രീമതി സജിത ടീച്ചർ സ്വാഗത പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ ബിജു ആർ നായർ - MPTAശ്രീമതി ബിന്ദു - SMC ചെയർമാൻ ശ്രീ ബിന് പ്രകാശ് -ഡി ഇ ഒ ശ്രീമതി സുനിത തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു ആശംസകൾ അറിയിച്ചു.മൂന്ന് ഘട്ടങ്ങളായി അറുനൂറോളം കുട്ടികൾക്കാണ് ബോധവൽക്കരണം നൽകിയത്.
ബ്ലെൻഡർ ആനിമേഷൻ പരിശീലനം
02/12/2025 വിദ്യാലയത്തിലെ പൂർവ്വ ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ നിരഞ്ജൻ കൃഷ്ണ ആർ എട്ടാം ക്ലാസ്സിലേയും ഒൻപതാം ക്ലാസ്സിലേയും ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്ക് Blender Animation :importing characters and camera movementsഎന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. വിദ്യാലയത്തിലെ പ്രഥമ അധ്യാപിക സജിത ടീച്ചർ ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു.കൈറ്റ് മെന്റർമാരായ രശ്മി ടീച്ചറും ജീജാറാണി ടീച്ചറും ക്ലാസ്സിന് നേതൃത്വം നൽകി.