ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി
ലോകം മുഴുവൻ സംഹാരതാണ്ഡവം ആടുകയാണ് കൊറോണ വൈറസ്. പ്രകൃതിയെയും പ്രകൃതിയുടെ വിഭവങ്ങളെയും ചൂഷണം ചെയ്ത മനുഷ്യർക്ക് ദൈവം നൽകിയ ശിക്ഷ തന്നെയാണ് കൊറോണ വൈറസ്. ലോകത്തിൽ തന്നെ ഏറ്റവും വലിയ ഡൗണ് ഇന്ത്യയിൽ. ലോകത്തിലെ മലിനീകരണ പട്ടികയിൽ പതിനൊന്നാമത് ഉള്ള ഡൽഹിയിൽ മലിനീകരണ അളവ് ഏകദേശം 60 ശതമാനത്തോളം കുറയുന്നു. ലോകത്തെ ഏറ്റവും വലിയ ലോഗൗട്ട് ഫലമായി നീലാകാശവും ശുദ്ധവായുവും ഇന്ത്യ കാണുന്നു. ഇതിനപ്പുറം നമ്മുടെ രാജ്യത്തെ ഹിമാലയൻ പർവ്വതനിര വർഷങ്ങൾക്കു ശേഷം ആദ്യമായി ദൂരത്തുനിന്ന് കാണാൻ സാധിച്ചു. മനുഷ്യർ മൃഗങ്ങളെ കൂട്ടിൽ നടക്കുന്നതുപോലെ പ്രകൃതി മനുഷ്യരെ വീട്ടിൽ അടിച്ചപ്പോൾ പ്രകൃതി ശുദ്ധിയായി. ഭൂമിതന്നെ ഭൂമിയുടെ പുഴയും കടലും ആകാശവും മണ്ണും ശുദ്ധീകരിച്ചു ഭൂമിയേയും പ്രകൃതിയേയും മറികടന്ന് മനുഷ്യർ സകല അതിർ വരമ്പുകളും ഭേദിച്ച് കുതിച്ചുപാഞ്ഞു. അണുവായുധങ്ങൾ സൃഷ്ടിച്ച മനുഷ്യൻ ഇന്ന് കണ്ണിൽ പോലും കാണാൻ പറ്റാത്ത വൈറസിനെ മുൻപിൽ പകച്ചു നിൽക്കുന്നു.
മനുഷ്യന് മഹാമാരികൾ പകർന്നുനൽകുന്ന വയറുകളിൽ മിക്കതും മൃഗങ്ങളിൽ നിന്നാണ്. മനുഷ്യരെ മുൾമുനയിൽ നിർത്തുന്ന കൊറോണാ വൈറസിനെ ഉത്ഭവം ചൈനയിലെ വുഹാൻ  മാർക്കറ്റിൽ നിന്നാണ്. വുഹാനിലെ മാംസ ചന്ത മറ്റു മാംസ ചന്തകളിൽ നിന്ന് വ്യത്യസ്തമാണ്. 1970കളിലെ പട്ടിണി മാറ്റാൻ വേണ്ടി ചൈന വന്യജീവികളെ വേട്ടയാടുന്നത് പ്രോത്സാഹിപ്പിച്ചു. അതിക്രൂരമായി ചൈന പ്രകൃതിയെ ക്രൂശിച്ചു. ഇതിനു പകരമായി പ്രകൃതി 2003 ഇൽ സാസ്സ് കൊറോണ  എന്ന രോഗം ചൈനയിൽനിന്ന് ഉൽഭവം കൊണ്ടു. ആ ആയിരത്തോളം വരുന്ന ജനങ്ങളെ കൊന്നു. അപ്പോൾ പൂട്ടിയിട്ട് വന്യജീവി കച്ചവടം വീണ്ടും തുറന്നു. പ്രകൃതി ഇതാ മനുഷ്യരെ വീണ്ടും കൊറോണ യിലൂടെ പരീക്ഷിക്കുന്നു. ഇത്രയും ഉറപ്പില്ലാത്ത അതാണ് ജീവിതം എന്ന മനുഷ്യനെ പ്രകൃതി ഓർമ്മപ്പെടുത്തുന്നു. ഇനിയും പ്രകൃതിയെ ക്രൂശിക്കുന്നത് നിർത്തു.. 
ആയിഷ അൻവർ
9 F ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പെരുമ്പാവൂർ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം