ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി
ഇപ്പോൾ നമ്മൾ എല്ലാം ഒറ്റക്കെട്ടായി ജാതി മത ഭേദമില്ലാതെ തരണം ചെയ്യുന്ന വലിയൊരു വിപത്താണ് കൊറോണ വൈറസ് എന്ന കോവിഡ് 19. ലോക ആരോഗ്യ സംഘടന കോവിഡ് 19 എന്ന മഹമാരിയെ ആഗോള വ്യാപിയായ ഒരു മഹാമരിയായി പ്രഖ്യാപിച്ചു. 1937ൽ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് സ്‌ഥിരീകരിച്ചത്. കോവിഡ് 19ന്റെ പൂർണ രൂപമാണ് കൊറോണ വൈറസ് ഡിസീസ് 2019. 2019 ഡിസംബറിൽ വുഹാനിൽ പടർന്ന് പിടിച്ച കോവിദ് 19 രോഗം ഇന്ത്യയിൽ, കേരളത്തിലെ തൃശ്ശൂരിലും പിന്നീട് കാസർകോട്ടിലും സ്ഥിരീകരിച്ചു. കൊറോണ എന്നതിന്റെ അർത്ഥം കിരീടം എന്നാണ്. ശ്വാസ നാളത്തിലാണ് കൊറോണ ആദ്യം ഇടം പിടിക്കുന്നത്. 14 ദിവസത്തിനുള്ളിൽ ചുമ, ശ്വാസംമുട്ടൽ, തൊണ്ട വേദന എന്നീ ലക്ഷണങ്ങൾ കണ്ട തുടങ്ങും. ജൂണ് അൽമൈടയാണ് എന്ന ശാസ്ത്രജ്ഞയാണ് ആദ്യമായി കൊറോണ വൈറസ് കണ്ടുപിടിച്ചത്.വേൾഡ് ഹെൽത് ഓർ ഗനൈ സേഷൻ ആണ് നോവൽ കൊറോണ എന്നു പേര് നൽകിയത്.സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിച്ചു. രാവും പകലും ഇല്ലാതെ നമുക്കുവേണ്ടി ജീവൻ പോലും തൃണവൽഗണിച്ചു പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്‌സ്മാർ, ആരോഗ്യപ്രവർത്തകർ, പോലീസ്കാർ, തുടങ്ങി എല്ലാ നല്ല സാമൂഹ്യപ്രവർത്തകർ എല്ലാവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. നമ്മുടെ നന്മ മാത്രം കരുതി അവർ പറയുന്ന മുൻ കരുതൽ എല്ലാം അനുസരിക്കുക എന്നത് നമ്മുടെ കടമയാണ്. ആൾക്കൂട്ടത്തിൽ പോകാതിരിക്കുക,വെളി യിലിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക,തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായ മൂടുക. നമുക്ക് ഒരുമിച്ച് പൊരുതാം.
ഷഫ്‌ന ഷിബു
7 C ഗവ.എച്ച്.എസ്.എസ് , ചിറ്റാർ,പത്തനംതിട്ട,പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 10/ 2020 >> രചനാവിഭാഗം - ലേഖനം