ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കുതിരയെ സ്നേഹിച്ച ബാലൻ
കുതിരയെ സ്നേഹിച്ച ബാലൻ
ഒരു ചെറിയ ഗ്രാമത്തിൽ ഫിറോസ് എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവനു കുതിരകളെ വളരെ അധികം ഇഷ്ടമായിരുന്നു. അവൻ ജനിച്ചപ്പോൾ തന്നെ അവന്റെ അമ്മ മരിച്ചു. പിന്നെ ആറു വർഷം കഴിഞ്ഞപ്പോൾ അവന്റെ അച്ഛനും മരിച്ചു. പിന്നെ അവൻ തനിച്ചായിരുന്നു. അവൻ എല്ലാദിവസവും കാട്ടിലെ പുഴയിൽ പോകുമായിരുന്നു. ഒരു ദിവസം കാട്ടിലേക്ക് പോകുമ്പോൾ ഒരു ഭൂതം അവന്റെ മുൻപിൽ പ്രത്യക്ഷപെട്ടു. എന്നിട്ട് അവനോട് ചോദിച്ചു, നിനക്ക് എന്ത് ആഗ്രഹം ഉണ്ടെങ്കിലും എന്നോട് പറയു, ഞാൻ നടത്തി തരാം. അവൻ പറഞ്ഞു, എനിക്ക് ഒരു കുതിരയെ മതി. അപ്പോൾ തന്നെ ഭൂതം ഒരു കുതിരയെ അവനു കൊടുത്തു. അവൻ ഭൂതത്തോട് നന്ദി പറഞ്ഞു. പിന്നീട് എല്ലാം ദിവസവും അവൻ കുതിരയെയും കൊണ്ടാണ് പുഴക്കരയിലേക് പോയത്. അങ്ങനെ ഒരു ദിവസം പോയപ്പോൾ ആ ഭൂതം പിന്നെയും വന്നു എന്നിട്ട് പറഞ്ഞു, എനിക്ക് ഒരു ശത്രു ഉണ്ട്. അവൻ എന്റെ രൂപത്തിൽ നിന്റെ അടുത്ത് വരും എന്നിട്ട് ഒരു മന്ത്രിച്ച കല്ല് തരും. അപ്പോൾ നീ അത് വാങ്ങണം. ഞാൻ നിനക്ക് ഒരു മോതിരം തരാം. നീ കല്ലും മോതിരവും താഴെ ഇടണം. അപ്പോൾ അവൻ പേടിച്ചു പോകും. അങ്ങനെ അവൻ ശത്രു ആയ ഭൂതത്തെ കാണുകയും അവൻ തന്ന കല്ലും മോതിരവും താഴെ ഇട്ടപ്പോൾ ശത്രു ആയ ഭൂതം പേടിച്ചു ഓടി പോകുകയും ചെയ്തു. പിന്നീട് ഫിറോസും കുതിരയും കൂട്ടുകാരായി സുഖമായി ജീവിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |