ഗവ.എച്ച്എസ്എസ് വൈത്തിരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

2019 ഡിസബറിൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് .പനീ , ചുമ ,ശ്വാസതടസം ,തുടങ്ങിയവയാണ് കൊറോണ വൈറസ്സിന്റെ പ്രാഥമിക ലക്ഷണങ്ങൾ .മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനഷ്യരിലേക്കും ആണ് കൊറോണ വൈറസ് പകരുക .ഇതിനു ഇതുവരെ വാക്‌സിനോ പ്രതിരോധ ചികിത്സയോ കണ്ടു പിടിച്ചിട്ടില്ല .ഇതിനോടകം 25 ലധികം രാജ്യങ്ങളിൽ വൈറസ് പടർന്നു പിടിച്ചു .ലോകാരോഗ്യ സംഘടനാ covid-19 നെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു .ഇതുവരെ വാക്‌സിനേഷൻ കണ്ടു പിടിക്കാത്ത കൊണ്ട് തന്നെ covid-19 പ്രതിരോധിക്കാനുള്ള മാർഗം സാമൂഹിക അകലം പാലിക്കുക എന്നത് തന്നെയാണ് . ഭയപ്പെടാതെ പ്രതിരോധിക്കുകയാണ് വേണ്ടത് .കൈകൾ ഇടക്കിടക്ക് കഴുകുക .ഹസ്തദാനങ്ങൾ, കൈകൊടുക്കൽ എന്നിവ ഒഴിവാക്കുക. തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കണം .ആൾക്കൂട്ടത്തിൽ നിന്ന് സ്വയം മാറി നിൽക്കുക .ഈ രീതിയിൽ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ പകർച്ചവ്യാധിയെ തടയാം . വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കുക .

നാജിയ നസ്‌റിൻ
9A ജി .എച്ഛ് .എസ് .എസ് വൈത്തിരി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം