ഗവ.എച്ച്എസ്എസ് തരിയോട്/ഭൗതികസാഹചര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

* യു.പി വിഭാഗം പ്രവർത്തിക്കുന്നത് ആസ്ബസ്റ്റോസ് മേഞ്ഞ കെട്ടിടത്തിലാണ്.

* ഹൈസ്ക്കൂൾ വിഭാഗം കോൺക്രീറ്റ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

* യു.പി, ഹൈസ്ക്കൂൾ വിഭാഗത്തിന് പ്രത്യേകം കമ്പ്യൂട്ടർ ലാബാണുള്ളത്.

* യുപി വിഭാഗത്തിൽ ആറും ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്തും ക്ലാസ്സുകളാണുള്ളത്.

* ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്സ് റൂമുകളും ഹൈടെക്കാണ്.

* വിശാലമായ കളിസ്ഥലം.

* നല്ല സയൻസ് ലാബ്.

* വിശാലമായ ലൈബ്രറി. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ പുസ്തകങ്ങളുള്ള ലൈബ്രറി.അതായത്

പതിനായിരത്തിൽ കൂടുതൽ പുസ്തകങ്ങളുള്ള മികച്ച റഫറൻസ് ലൈബ്രറി, പ്രത്യേകം വായനാമുറി.

* പ്രവൃത്തി പരിചയമുറി.

* ഉച്ചഭക്ഷണശാല.

* ജൈവ പച്ചക്കറിത്തോട്ടം.

എംഎൽഎയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടപെടൽ മൂലം ഈ വിദ്യാലയത്തിൽ ഇന്ന് ഹൈടെക് ക്ലാസ് മുറികളും നല്ല ബിൽഡിംഗ് കളും ഇന്ന് നിലവിലുണ്ട് .ആദരണീയനായ മുൻ എംഎൽഎ ശ്രീ ശശീന്ദ്രന്റെ ഫണ്ട് ഉപയോഗിച്ച് ലൈബ്രറി കെട്ടിടവും ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു കൊണ്ടുള്ള 8 ക്ലാസ് മുറികളും വിദ്യാലയത്തിൽ ഈ വർഷത്തിൽ നടപ്പിലാക്കുവാൻ സാധിച്ചു. ഗ്രാമപ്പഞ്ചായത്തിന്റെ ഇടപെടൽ വിദ്യാലയത്തിൽ നല്ല രീതിയിലുള്ള ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ കൊണ്ടുവരുവാൻ സാധിച്ചു .സ്കൂൾ കോമ്പൗണ്ടിന്റെ പണി വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.