പുത്തനുടുപ്പില്ല പൂത്തിരിയില്ല
പൂമുഖം നിറയെ കൂട്ടുകാരില്ല
വിഷുക്കണി കാണുവാൻ
കൈനീട്ടം വാങ്ങുവാൻ
കണിക്കലത്തിലെ അപ്പം നുണയുവാൻ
കൂട്ടുകാരൊന്നിച്ച് പോക്കുമില്ല
ഒന്നിച്ചിരുന്നൊന്നു സദ്യയുണ്ണാൻ
കൂട്ടിരിക്കാനിന്ന് ആരുമില്ല
ഒരു കൈ കൊടുത്തൊന്ന് ആശംസ നേരുവാൻ
കെട്ടിപ്പിടിച്ചൊന്ന് സന്തോഷിക്കാൻ
നിവർത്തിയില്ലാത്ത അവസ്ഥ ആയി
ഈ മനോഹരഭൂമിയിൽ
ഇനി ഒരു തുള്ളി കണ്ണീരും വീഴരുത്
എന്നൊരു വാക്കുമായി
ഈ മഹാമാരിയെ ഒന്നിച്ച് നേരിടാം
വീട്ടിലിരിക്കു സുരക്ഷിതരായി