ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതിയും ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും ഞാനും

കേരളം ഇതുവരെ കാണാത്ത രണ്ട് മഹാപ്രളയങ്ങൾ നമ്മൾ കണ്ടു. നമ്മുടെ അച്ഛനും അപ്പുപ്പനുമൊന്നും ഇങ്ങനെയൊരു സാഹചര്യം കണ്ടിട്ടില്ല എന്നാണ് പറയുന്നത്. എന്തുകൊണ്ടാവും ഇപ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മൾ വിളിക്കുന്ന കേരളത്തെ ദൈവത്തിന് ഇഷ്ടമില്ലാതായതു കൊണ്ടാണോ.? ടീച്ചർ പറയുന്നത് നമ്മൾ ചെയ്യുന്ന ഏത് പ്രവർത്തിക്കും ഉള്ള ഫലം നമുക്ക് ലഭിക്കുമെന്നാണ്‌. നന്നായി പഠിച്ചാൽ നല്ല മാർക്ക് കിട്ടും. കൂട്ടുകാരെ സ്നേഹിച്ചാൽ അവർ നമ്മളെയും സ്നേഹിക്കും.അവരോട് അടി കൂടിയാൽ അവർ നമ്മളെയും അടിക്കും. അതുപോലെ പരിസ്ഥിതിയെ നമ്മുടെ അപ്പുപ്പൻമാരൊക്കെ സ്നേഹിച്ചിരുന്ന കാലത്ത് പരിസ്ഥിതി മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല.എന്നാൽ ഇന്ന് മനുഷ്യർ ഭൂമിയെ പലതരത്തിലും വേദനിപ്പിക്കുന്നുണ്ട്. അതു കൊണ്ട് ഭൂമി പ്രളയമായും, വരൾച്ചയായുമൊക്കെ നമ്മളെയും വേദനിപ്പിക്കുന്നു . ഇനി നമ്മൾ കുട്ടികളാണ് ഇതിന് മാറ്റം വരുത്തേണ്ടത്. മരങ്ങൾ നട്ടും, പ്ലാസ്റ്റിക് കത്തിക്കാതെയും, നമ്മളെ കൊണ്ട് പറ്റുന്നതൊക്കെ ചെയ്തു ഈ ഭൂമിയക്ക് കാവലാകാം.

അഫ്ന. എൻ എസ്
4 C ഗവഃഎൽ.പി.എസ്.കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം