ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ സമൂഹത്തിൽ ശുചിത്വത്തിന് വളരെ അധികം പ്രാധാന്യം ഉണ്ട്. ശുചിത്വം ആരംഭിക്കേണ്ടത് മനുഷ്യരിൽ നിന്നാണ്. നിങ്ങളുടെ വീടും പരിസരവും ശുചിയായി സൂക്ഷിച്ചു സ്വന്തം രാജ്യത്തെ രക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ശുചിത്വം ഇല്ലായ്മ ആണ് നമ്മുടെ ഈ ലോകത്ത് നിരവധി രോഗങ്ങൾ സൃഷ്ടിക്കുന്നത് . വ്യക്തി ശുചിത്വം പാലിക്കാൻ നമ്മൾ ദിവസവും രാവിലെയും രാത്രിയും പല്ല് തേയ്ക്കണം രണ്ട് നേരം കുളിക്കണം, ആഹാരം കഴിക്കുന്നതിന് മുൻപ് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം. അതുപോലെ നമ്മുടെ സമൂഹം ശുചിയാക്കുന്നതിന് നമ്മൾ പ്ലാസ്റ്റിക് കവർ തുടങ്ങിയവ ഉപേക്ഷിക്കുക, മാലിന്യം ചവറ്റു കുട്ടകളിൽ ഉപേക്ഷിക്കുക. ഈ ശുചിത്വ രീതികൾ പാലിച്ചാൽ കൊറോണ പോലുള്ള രോഗങ്ങൾ നമുക്ക് നശിപ്പിക്കാം

Ananthu.H.S
7 ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം