ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ പ്രകൃതി താളം

പ്രകൃതി താളം

മക്കളെ,
ഈയമ്മയെ നിങ്ങൾക്കറിയുമോ?
ഭൂമിയെന്നാണെന്റെ പേര്
എന്റെ മടിത്തട്ടിലാണ്
നീ പിറവിയെടുത്തത്
എന്റെ സ്ഥന്യം നുകർന്നാണ്
നീ പിച്ചവെച്ചത്
എന്റെ നെഞ്ചിൻ തലത്തിലാണ്
നീ മയങ്ങിയത്
എന്റെ വയറിലെ ധാന്യമാണ്
നിന്നെയൂട്ടിയത്
എന്റെ കവിളിലെ കണ്ണീരിലാണ്
നീ നിന്റെ ദാഹം ശമിപ്പിച്ചത്
നിന്റെ വളർച്ചയിൽ
സന്തോഷാതിരേകം കൊണ്ടവൾ അമ്മയാണ്
നിന്റെ ചുവടുവയ്‌പ്പിൽ
ഉള്പുളകമേറ്റിയവളുമീ യമ്മയാണ്
പക്ഷെ അമ്മനാമം മറന്ന
നിന്റെ നാവുകൾ
എന്റെ മറുപിളർന്നപ്പോൾ നിലവിളിക്കാൻ ശേഷി ഇല്ലാത്ത
ജഡരൂപിയായതും അമ്മയാണ്
കൊടുങ്കാറ്റായും അശനിപാതമായും
രോഗങ്ങളായും ധൂമകേതുവായും
അമ്മയുടെ ഹൃത്തടം തകരുമ്പോൾ
വെട്ടിപിടിച്ചടവിയടയിട്ട
പൊട്ടാമക്കൾ നിങ്ങൾ തിരുത്തിയില്ല
ഏറെവൈകിയിട്ടില്ലെന്ന
തിരിച്ചറിവിലേകാന്തചിത്തയായി
ഇരവിലെ പടുതിയിൽ
ചുട്ടകിനാക്കളുടെ അഗ്നി
കൊലായിൽ നിസ്വനതാളമായ്
അമരുമ്പോളറിയുക
അമ്മയൊരുന്മയാണെന്ന്
പാതം തിരികെ പെറുക്കിവെക്കുക
പഴയ നവോറിപ്പാട്ടുകാർക്കായ്
കാതോർക്കുക
ഇനിയുമൊരു പുലരിയിൽ
പുത്തൻ കിനാക്കളുടെ
മഞ്ഞുമെത്തയിലെൻ
പൊന്നുമക്കൾ സന്തോഷതിടംബായുണരുവാൻ
ചെയ്തുപോയ പിഴകളെ
തിരുത്തി പ്രാണനു
മൃതസഞ്ജീവനിയേകുവാൻ
പഴയ ഭൂപ്രമാണ ഭണ്ഡാരക്കെട്ടുകൾ
പരതി പ്രകൃതിമന്ത്രം ഉരുവിടുക
മാലിന്യപുഴയേറാത്ത
രാസവിഷപ്പുക
ഉയരാത്ത
നല്ലൊരു നാളേക്കായി
പ്രകൃതി സംരക്ഷണ
ഗീഥികളാലപിക്കുക......

ദേവ പാർവതി എസ് ആർ
9 F, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത