ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ അമ്മയാം ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാം ഭൂമി

അമ്മയാം ഭൂമിയെകൊന്നിടുന്നു,
ഭൂമി തൻ അരുമ മക്കൾ.
ഭൂമി തൻ മാറിലായി അവർ ഒരുക്കി,
ഗണ്യം ഇല്ല മാലിന്യ കൂമ്പാരങ്ങൾ.
നന്മ തൻ ഭൂമിയിൽ കുമിഞ്ഞു കൂടും ഈ മാലിന്യ കൂമ്പാരങ്ങൾ, തിന്മയാം രോഗഭീതി മനുഷ്യർ.
 നേരമിലാർക്കുമേ നേരമില്ല, ഭൂമിയെ ഒന്നു വീണ്ടെടുക്കാൻ.
മർത്യർ തൻ കൗശല ബുദ്ധിയിൽ നാം,
 അമ്മയാം ഭൂമിയെ കൊന്നിടുന്നു.
ദുർഗന്ധമാം ദുർഗട മാലിന്യങ്ങൾ, ഭൂമിതൻ മാറിലായി സ്ഥാനമിട്ടു.
കൂപ്പുകൈകളോടെ വണങ്ങീടുമീ ഭൂമിയെ, തൻ കരങ്ങളാൽ മർത്യൻ വകവരുത്തി.
സ്ഥിരം ഇല്ലാ സ്ഥിരതയില്ല മനുഷ്യ നിർമ്മിത മാം മാലിന്യ കൂമ്പാരങ്ങൾ.
മനുഷ്യർ തൻദുഷ് പ്രവർത്തിയിൽ ഭൂമിയിന്ന നാഥയായി, മക്കൾ തൻ നന്മയ്ക്കായി പ്രാർത്ഥനാഗീതം ഭൂമിയാം അമ്മയിന്നേറ്റുപാടി
ഒന്നായ് ചേരാം നമുക്കിന്നു ഒത്തു ചേരാം, അമ്മയാം ഭൂമിയെ കരുതലോടെ കാത്തീടാം.

അനഘ എസ്
8 E, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത