ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/അതിജീവനത്തിൻ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിൻ നാളുകൾ

കിങ്ങിണി നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ഈയിടെയായിട്ട് ചുറ്റും കാണുന്നതൊന്നും കിങ്ങിണിക്ക് മനസ്സിലാകുന്നില്ല. അമ്മയും അച്ഛനും കുറച്ചുദിവസമായി വീട്ടിലുണ്ട് എവിടെയും പോകാറില്ല. ഗൾഫിൽനിന്ന് മാമൻ വന്നിരുന്നു. അതിനുശേഷം ആരോഗ്യപ്രവർത്തകർ എന്ന് പറഞ്ഞ് ചില ആളുകളും എത്തി. മാമന് കൊറോണ വൈറസ് ബാധ ഉണ്ടെന്നും അതിനാൽ ഞങ്ങളാരും ഇനി കുറച്ചു ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും അവർ പറഞ്ഞു. അവർ വീടിനകത്ത് കയറിയില്ല. സാധാരണ നടക്കാറുള്ളത് പോലെ അച്ഛനും അമ്മയും അവരെ വീട്ടിനകത്തേക്ക് ക്ഷണിച്ചതും ഇല്ല. അമ്മ അവർക്ക് ചായയും നൽകിയില്ല. ഞങ്ങളോട് എല്ലാം പലയിടങ്ങളിൽ അകലം പാലിച്ച് ഇരിക്കാനും കൈകൾ ഇടയ്ക്കിടെ കഴുകാനും. അവർ ആവശ്യപ്പെട്ടു. അവർ കഴുകേണ്ട രീതിയും പറഞ്ഞു തന്നു. നല്ല രസമാണ് ആ രീതിയിൽ കൈകഴുകാൻ. എന്താണെന്നറിയില്ല അച്ഛനും അമ്മയും എന്നെ ഈയിടെയായി കെട്ടിപിടിക്കാറോ ഉമ്മ താരാറോ ഇല്ല. ഞങ്ങളിപ്പോൾ ഉറങ്ങുന്നത് പോലും മൂന്ന് കട്ടിലിലാണ്.
ഇന്ന് രാവിലെ മുതൽ എനിക്ക് നല്ല ചുമ യുണ്ട്, തൊണ്ടവേദനയും. അമ്മയോട് പറഞ്ഞപ്പോൾ അമ്മ ഓടിച്ചെന്ന് അച്ഛനോട് പറഞ്ഞു. ഇരുവരുടേയും കണ്ണു നിറയുന്നത് ഞാൻ കണ്ടു. അച്ഛൻ ആർക്കോ ഫോൺ ചെയ്തു. എന്നോട് മാസ്ക് ധരിക്കാൻ അമ്മ ആവശ്യപ്പെട്ടു. അൽപസമയത്തിനുശേഷം ഒരു ആംബുലൻസ് എത്തി. എന്നെ ആംബുലൻസിലേക്ക് കയറ്റി. അച്ഛനോടും അമ്മയോടും കുറച്ചുദിവസം നിരീക്ഷണത്തിൽ കഴിയണം എന്ന് അവർ പറയുന്നത് ഞാൻ കേട്ടു. അതിനിടയിൽ ആരോ പുറത്തുനിന്ന് പറയുന്നത് കേട്ടു എനിക്ക് കോവിഡ് രോഗത്തിന്റെ ലക്ഷണങ്ങൾ ആണെന്ന്. ഉടൻ എന്റെ മനസ്സിൽ ഉണ്ടായത് ഭയമാണ്. കുറേ ദിവസങ്ങളായി ഞാൻ കേൾക്കുന്ന പേരാണ് കോവിഡ്. കോവിഡിനെക്കുറിച്ചു ഞാൻ അമ്മയോട് ചോദിച്ചിരുന്നു. അതൊരു വലിയ രോഗമാണെന്നും, അതു വന്നു ലോകത്തിൽ ഒരുപാട് പേർ മരിച്ചെന്നും, അതിനെ ചെറുത്തുനിൽക്കാൻ മരുന്നില്ല എന്നും അതിനാൽ കൈ കഴുകുന്നതും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും മാത്രമാണ് അതിനെ എതിർക്കാനുള്ള വഴിയെന്നും അമ്മ പറഞ്ഞു തന്നിരുന്നു.
അങ്ങനെ ഞാൻ ആശുപത്രിയിലെത്തി. ഒരു മുറിയിൽ ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ചു സമയത്തിനു ശേഷം കുറച്ചുപേർ എന്റെ മുറിയിലേക്ക് വന്നു അവർ എന്റെ വായിൽ നിന്നും സ്രവം പരിശോധനയ്‍ക്കായി എടുത്തുകൊണ്ടുപോയി. പിന്നെ എന്റെ അടുത്തേക്ക് ഒരു ആന്റി വന്നു. അവർ ദേഹം മുഴുവൻ മൂടുന്ന തരത്തിലുള്ള ഒരു വസ്ത്രം ധരിച്ചിരുന്നു. അവർ എന്നോട് വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്. എനിക്ക് ഏത് ചോക്ലേറ്റ് ആണ് ഇഷ്‍ടം എന്ന് അവർ ചോദിച്ചു. എനിക്ക് ഇഷ്‍ടമുള്ള ചോക്ലേറ്റിന് പേര് പറഞ്ഞപ്പോൾ എനിക്ക് അത് വാങ്ങിത്തരാം എന്ന് അവർ ഉറപ്പു നൽകി. ഞാൻ അവരോട് പേര് എന്താണെന്ന് ചോദിച്ചു. അനിത എന്നായിരുന്നു ഉത്തരം. ആന്റി ആരാണെന്ന ചോദ്യത്തിന് ഇവിടുത്തെ ഡോക്ടർ ആണ് എന്നായിരുന്നു മറുപടി. ഞാൻ വന്നത് കിങ്ങിണി യോട് ഒരു കാര്യം പറയാനാണെന്ന് ആന്റി പറഞ്ഞു. എന്താണ് കാര്യം എന്ന് ഞാൻ ഭയന്ന് തിരക്കി. മോളുടെ പരിശോധനാഫലം പോസിറ്റീവാണ് അതായത് മോൾക്ക് കോവിഡ് രോഗം ഉണ്ട് എന്ന് ആന്റി പറഞ്ഞു. അതിനാൽ അവർ പറയുന്നതെല്ലാം അനുസരിക്കണമെന്നും ആന്റി എന്നോട് പറഞ്ഞു. എനിക്ക് കരച്ചിൽ വന്നു. അമ്മയെ കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടു പിന്നെ കാണിക്കാം എന്നായിരുന്നു മറുപടി. ഞാൻ മരിച്ചു പോകുമോ ആന്റി എന്ന ചോദ്യത്തിന് മോൾക്ക് ഞങ്ങളൊക്കെ ഇല്ലേ എന്നായിരുന്നു ആന്റിയുടെ ഉത്തരം. അച്ഛൻ പറഞ്ഞ ഒരു കാര്യമാണ് എനിക്ക് അപ്പോൾ ഓർമ്മ വന്നത്. എനിക്കിഷ്‍ടപ്പെട്ട കഥയിലെ മാലാഖമാരാണ് ഡോക്ടർമാരും നഴ്‍സുമാരും എന്നാണ് അച്ഛൻ പറഞ്ഞു തന്നത്. അന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് ഒരു ഡോക്ടർ ആവണമെന്ന്.
ദിവസം കുറേ ആയി ഞാൻ അച്ഛനേയും അമ്മയെയും കണ്ടിട്ട്. അമ്മ എന്നെ മടിയിൽ കിടക്കുന്നതും അച്ഛൻ എനിക്ക് പാട്ടുപാടി തരുന്നതും എനിക്ക് ഓർമ്മ വന്നു. ഇവിടെ എല്ലാവരും എന്നെ നന്നായി ആണ് നോക്കുന്നത്. അമ്മയും അച്ഛനും എന്നെ കുറിച്ച് ഓർത്ത് വിഷമിക്കുന്നുണ്ട് എന്നായിരുന്നു എന്റെ ചിന്ത. ഇവിടെ താമസിക്കുന്ന ഓരോ നിമിഷവും ഡോക്ടറാകണം എന്നാണ് എന്റെ ആഗ്രഹം വർധിച്ചുകൊണ്ടിരിക്കുന്നു. ഇവർ എന്നെ നോക്കുന്നത് പോലെ ഞാനും ജനങ്ങളെ നോക്കും എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
എനിക്ക് അസുഖം കുറഞ്ഞുവരികയാണെന്ന് ഡോക്ടർ ആന്റിയും അങ്കിൾ മാരും പറഞ്ഞു. ഇവിടെ ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ കൊറോണ യെ കുറിച്ച് കൂടുതൽ മനസ്സിലാക്കി. അതിൽ വലുത് ഇതായിരുന്നു. ഇന്ന് നാം പരസ്പരം കാണാതെ ഇരിക്കുന്നു എന്നാൽ യഥാർത്ഥത്തിൽ ഇന്നാണ് നാം അടുക്കുന്നത്. എന്റെ കുടുംബം എനിക്ക് എത്ര പ്രിയപ്പെട്ടതാണ് എന്ന് എനിക്ക് ഇന്ന് മനസ്സിലാകുന്നു. ഇവിടെ ജോലി ചെയ്യുന്നവരുടെ വീട്ടിലും എന്നെപ്പോലുള്ള കുട്ടികൾ ഇല്ലേ എന്ന് ഞാൻ ആലോചിച്ചു. അപ്പോൾ മനസ്സിൽ വന്നത് വേറൊന്നാണ്. നാമോരോരുത്തരും കൊറോണ ക്കെതിരെയുള്ള പോരാളികളും ആരോഗ്യപ്രവർത്തകർ നമുക്ക് നേതൃത്വം നൽകുന്നവരും ആണെന്നുള്ള സങ്കല്പമാണ് എന്റെ മനസ്സിൽ ഉണ്ടായത്.
ഞാൻ നേഹ ആന്റിയെ കണ്ടു. യദു വിന്റെ അമ്മയാണ് നേഹ ആന്റി. ആന്റി നഴ്സ് ആണ്. യദു അമ്മയെ കാണാതെ ഉറങ്ങാറില്ലു അമ്മയെ കാണാതെ ഉറങ്ങാറില്ല. ആന്റി മിക്കപ്പോഴും ഇവിടെ തന്നെ കാണും. അവൻ എങ്ങനെ ഉറങ്ങുന്നുവോ ആവോ?
എന്റെ അസുഖം ഭേദമായി എന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ദിവസങ്ങൾക്ക് ശേഷം ഞാൻ ഈ നാല് ചുമരുകൾക്കിടയിൽ നിന്ന് മുക്തി നേടാൻ പോവുകയാണ്. കുറച്ച് ദിവസം എന്നോട് വീട്ടിൽ ഇരിക്കണം എന്ന് പറഞ്ഞു എന്നാലും സാരമില്ല ഞാൻ വീട്ടിൽ പോവുകയാണല്ലോ. ഡൽഹിയിലെത്തിയ എനിക്ക് ഒരുപാട് സമ്മാനം കിട്ടി. അങ്ങനെ ഞാൻ അച്ഛന്റെയും അമ്മയുടെയും അടുത്തെത്തി. അന്ന് എനിക്ക് ഒന്ന് മനസ്സിലായി. എന്നെ ചികിത്സിച്ച് അവർ പലയിടത്തു നിന്ന് വന്നവരാണ് എന്നാൽ ഇവിടെ ഇപ്പോൾ എല്ലാവരും ഒറ്റ മനസ്സോടെ പ്രവർത്തിക്കുന്നു. ഞാൻ പാഠപുസ്തകത്തിൽ ഒരുപാട് മതത്തിനെയും ജാതിയെയും സംസ്കാരത്തെയും കുറിച്ച് പഠിക്കുന്നു. എന്നാൽ അതിനും അപ്പുറത്ത് വലിയ ഒരു സത്യമുണ്ട് മനുഷ്യൻ അല്ലെങ്കിൽ മനുഷ്യത്വം. എന്റെ മലയാളം പാഠപുസ്തകത്തിലെ കുഞ്ചൻ നമ്പ്യാരുടെ വരികളാണ് എനിക്കപ്പോൾ ഓർമ വന്നത്. പണമല്ല വലുതെന്നും ജീവനാണ് വലുത് എന്ന് വിളിച്ചോതുന്ന ആ വരികൾ മനസ്സിൽ പതിഞ്ഞു. അത് എത്രമാത്രം സത്യമായ വരികൾ ആണ് എന്ന് ഞാൻ ആലോചിച്ചു. എന്റെ മനസ്സിൽ ഉറച്ച ഒരു തീരുമാനം ഉണ്ട്. ഞാൻ വീട്ടിൽ എത്തിയിട്ട് എന്താണ് ഞാൻ കോവിഡ് എന്ന മഹാ നാരിയെ കുറിച്ച് മനസ്സിലാക്കിയത് എന്ന് എന്റെ കൂട്ടുകാരെയും ഈ സമൂഹത്തെയും അറിയിക്കും. നമ്മുടെ എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഈ മഹാമാരിയും നമ്മൾ അതിജീവിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

അക്ഷര പി ആർ
9 G, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ