ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/ മനുഷ്യനും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പരിസ്ഥിതിയും

ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യൻ സ്വന്തം സുഖസന്തോഷത്തിനുവേണ്ടി നമ്മുടെ പരിസ്ഥിതി തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.മനുഷ്യൻ ഇന്നത്തെ ലോകത്ത് അംബരചുംബികളായ കോൺക്രീറ്റ് സൗധങ്ങളിലും കണ്ടത്താൻ ശ്രമിക്കുന്ന വെറും മൃഗമായി അവൻ അധഃപതിച്ചുകൊണ്ടിരിക്കുന്നു ഇതിനിടയിൽ മനുഷ്യൻ അറിഞ്ഞോ അറിയാതയോ പ്രകൃതിയിൽ നിന്ന് അകന്നുകൊണ്ടേയിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയും ഭൂമിയെ എണ്ണയും, കരിയും മറ്റും കുഴിച്ചെടുക്കാനുള്ള ഖനനകേന്ദ്ര മായും മനുഷ്യൻ കണക്കാക്കി കഴിഞ്ഞി രിക്കുന്നു ഇന്ന് മനുഷ്യന് ജീവിതത്തിൽനിന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നായ് മാറിയിരിക്കുകയാണ് റഫ്രിജേറ്റർ ഇതിൽ ഉപയോഗിക്കുന്ന ക്ളോറോഫ്‌ളൂറോകാർബണുകൾ അന്തരീഷത്തിനു വളരെ ദോഷമായിരിക്കുന്നു ഇതു വായു മലിനീകരണത്തിന് കാരണമാകുന്നു ഈ വാതകം ഭൂമിയുടെ കവചമായ ഓസോൺ പാളിയുടെ നാശത്തിനു കാരണമാകുന്നു.
മനുഷ്യൻ കാട് വെട്ടിത്തെളിച്ചു കോൺക്രീറ്റ് കാടുകൾ നിർമിക്കുന്നു മണൽ മാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും, വയലുകൾ നികത്തുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല. ഒരു സുനാമിയോ വെള്ളപ്പൊക്കമോ വന്നാൽ പരിസ്ഥിതി ബോധത്താൽ അലമുറയിട്ടിട്ടു കാര്യമില്ല വേണ്ടത് സ്ഥിരമായ പരിസ്ഥിതി ബോധമാണ്. ഒരു മരം മുറിക്കുമ്പോൾ പത്തു പുതിയമരങ്ങൾ നടാനുള്ള ബോധമാണ്.

വന്ദന പി ആർ
6 C ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം