ശുചിത്വ സുന്ദര ഭാവിക്കായി
നമ്മളെല്ലാവരും ശുചിത്വം ഉള്ളവരാണ്. പക്ഷേ നമ്മൾക്കിടയിൽ ചിലർ അത് പാലിക്കുന്നില്ല ഈ ഭൂമിയെ വൃത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്. ഇന്ന് നമ്മൾ ശുചിത്വം പാലിച്ചാൽ അത് നമ്മുടെ ഭാവിയിൽ വലിയ പ്രയോജനം ആയി മാറും.
വീടും പരിസരവും ആദ്യം വൃത്തിയാക്കണം പിന്നീട് സമൂഹം പൊതുസ്ഥലങ്ങൾ തുടങ്ങിയവ. ഈ പ്രക്രിയ തുടർന്നാൽ
നമുക്ക് പുതിയ ഒരു സമൂഹം തന്നെ വാർത്തെടുക്കാം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ അലിഞ്ഞു ചേരില്ല. വലിച്ചെറിഞ്ഞാൽ തന്നെ അത് ചെറിയ ചെറിയ ജീവികളെ അതികഠിനമായി ബാധിക്കും.
മാലിന്യങ്ങൾ നീക്കം ചെയ്യാൻ പല മാർഗ്ഗങ്ങളുണ്ട്. രണ്ട് ചവറ്റുകുട്ട ഏർപ്പെടുത്തി ഒന്നില് ജൈവമാലിന്യങ്ങളും ഒന്ന് അ ജൈവമാലിന്യങ്ങളും ആയി തിരിച്ചാൽ ജൈവമാലിന്യങ്ങൾ കൃഷിക്കും അജൈവ മാലിന്യങ്ങൾറീ സൈക്കിളിനു
നൽകാം. ബയോഗ്യാസ് പ്ലാന്റ് നിർമ്മിക്കാം പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ തുണി ബാഗുകളും ഉപയോഗിക്കാം. ഓരോ ആഴ്ചകളിൽ ഒരുദിവസം ഡ്രൈഡേ ആചരിക്കാം. പൊതുസ്ഥലങ്ങളിൽ ചവറ്റുകുട്ടകൾ നിർമ്മിക്കാം. മാലിന്യം വലിച്ചെറിയുന്ന വർക്ക് ബോധവൽക്കരണം നൽകാം. ഇങ്ങനെയൊക്കെ ചെയ്താൽ നമുക്ക് മാലിന്യത്തെ ഒഴിവാക്കാം. ശുചിത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഉണ്ട് അവയെ നമുക്ക് പാലിക്കാം. സ്വച്ഛ ഭാരതം തുടങ്ങിയവ ഇതിനായി പ്രവർത്തിക്കുന്നവയാണ്. നമുക്ക് ഒത്തൊരുമിച്ച് ശുചിത്വത്തിന് വേണ്ടി പോരാടാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|