ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഒത്തൊരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമ

ഭുതലമാകെ വീശിപ്പറക്കുന്നു
കൊടുങ്കാറ്റാം മഹാവ്യാധി
മാനവരെയാകെ കൊന്നൊടുക്കുന്നു
മരണക്കാറ്റാം മഹാമാരി അതിനെ ചെറുക്കാൻ ദൈവദൂതന്മാരായ്
ആരോഗ്യ പരിപാലകന്മാർ
ദൈവത്തിൻ അദൃശ്യകരങ്ങളായ്
മാലാഖമാരാം നിയമപാലകർ
ജാതിമതഭേദമെന്യെ പണക്കാരില്ല ദരിദ്രരില്ല
രക്ഷകരാം പാലകരെ നാം ബഹുമാനിക്കേണം ആദരിക്കേണം
ദൈവതുല്യരായ് പാലകരെ കരുതേണം നാം
മനുഷ്യർതൻ ധൂർത്തജീവിതം ഇപ്പോഴെവിടെപ്പോയി?
ആഹാരത്തിൻ മൂല്യം നാം ഇന്നറിഞ്ഞുതുടങ്ങിയില്ലേ?
കുട്ടികളുടെ അവധിക്കാല കളിചിരികളെവിടെപ്പോയി?
ആഘോഷമായ അവധിക്കാല യാത്രകളെവിടെപ്പോയി?
കൊട്ടും കുരവയുും നിറഞ്ഞ ഉത്സവക്കാഴച്ചകളെവിടെ?
മാറ്റിവയ്ക്കാത്തതായൊന്നുമീ ഭൂൂമിയിലില്ലെന്നു
കാലം നമുക്കു പറഞ്ഞുതന്നു
ഒരുമിച്ചുനില്ക്കാം കൈകോർത്തുനില്ക്കാം
ഈ മഹാമാരിയെ ചെറുത്തുനില്ക്കാം
അധികാരികളൊക്കെ പറയുന്ന കാര്യങ്ങളെല്ലാം
വിട്ടുവീഴ്ച്ചയില്ലാതെ അനുസരിക്കാം
ഭവനത്തിനുള്ളിലിരുന്നുകൊണ്ട്
ഈ മഹാവ്യാധിയെ തുടച്ചുനീക്കാം

അലീന പി സനിൽ
7 ബി ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത