ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/പരിസരമലിനീകരണവും രോഗപ്രതിരോധ ശേഷിയും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരമലിനീകരണവും ശുചിത്വവും രോഗപ്രതിരോധ ശേഷിയും
 പാരിസ്ഥിക പ്രശ്നങ്ങളിൽപെട്ട് ലോകം എന്ന് നാം തിരയുകയാണ് മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിന് കാരണം .തന്റെ അടിസ്ഥാനങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ നിറയ്ക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു .ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ് .പ്രകൃതിയെ ചൂഷണം ച്ചറിയുക എന്ന ആശയം പാശ്ചാത്യമാണ് .വൻതോതിലുള്ള ഉല്പാദനത്തിന് വൻതോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിലം പതിച്ചു.
            ലോകം നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യത്തും വളരെ ഗൗരവ പൂർണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് .മനുഷ്യന്റെ നിലനിൽപിന് തന്നെ ഭീഷണിയായികൊണ്ട് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു. ഈയൊരു പ്രതിസന്ധിഘട്ടത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിയ്ക്കുകയും പ്രശ്നപരിഹാരമാർഗങ്ങൾ കണ്ടെത്തുകയുമെന്നത് നമ്മുടെ സമൂഹ ധാർമിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് .
          ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാടു സവിശേഷതകളുണ്ട്.സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടേയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്.നിർഭാഗ്യവെച്ചാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്.സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ചു സ്വാർത്ഥതയുടെ പര്യായമായിക്കൊണ്ടിരിക്കുന്ന മലയാള നാടിൻറെ പോക്ക് അപകടത്തിലേക്കാണ്.നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ടകാര്യമാണ്.
  വ്യക്തി ശുചിത്വം,സാമൂഹ്യശുചിത്വം,ആരോഗ്യ ശുചിത്വം,രാഷ്ട്രീയ ശുചിത്വം എന്നിങ്ങനെ നിരവധി ശുചിത്വങ്ങളുണ്ട്.വ്യക്തി ശുചിത്വം ഗൃഹ ശുചിത്വം,പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ.ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്.വ്യക്തി ശുചിത്വം അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലീരോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും.വ്യക്തി ശുചിത്വത്തിലൂടെ രോഗപ്രതിരോധശേഷി കൈവരിക്കാൻ കഴിയും. കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ത്വക്ക് രോഗങ്ങൾ ,പകർച്ച പനി തുടങ്ങി സാർസ് ,കോവിഡ് വരെ ഒഴിവാക്കാം .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക,പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക,അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക,നഖം വെട്ടി വൃത്തിയാക്കുക ,ഉപ്പ്, എണ്ണ,കൊഴുപ്പ്,മധുരം എന്നിവ കുറയ്ക്കുക .ദിവസവും സോയ്പ്പിട്ടു കുളിച്ചു ശരീരശുദ്ധി ഉറപ്പാക്കുക എന്നിവ വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുന്നു.ഇവ രോഗങ്ങളെ അകറ്റി നിർത്തുവാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാനും സഹായിക്കുന്നു. 
   

വ്യക്തി ശുചിത്വം സമൂഹ ശുചിത്വത്തിലേക്കും, സമൂഹ ശുചിത്വം രോഗപ്രതിരോധശേഷിയുള്ള നല്ലൊരു സമൂഹത്തെയും ഇത് ആരോഗ്യമുള്ള നല്ലൊരു തലമുറയെയും സൃഷ്ടിക്കുന്നു.രാജ്യത്തിൻറെ ഭാവി കുട്ടികളിലാണ്.നല്ലൊരു വരും തലമുറയെ സൃഷ്ടിക്കുന്നത് രാജ്യത്തിൻറെ ഭാവി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.ഇതിനായി സമൂഹത്തിലെ വ്യക്തികളായ നാം ഓരോരുത്തരും ഒരുമിച്ചു കൈകോർക്കണം.

അനഘ എസ് ഷൈബു
8 ഇ ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം